'ബാള്‍ട്ടിക് രാജ്യങ്ങളെ തൊട്ടാല്‍ വിവരമറിയും'; റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

യുക്രെയ്ന് അധിനിവേശത്തിന്റെ സാഹചര്യത്തില്‍ റഷ്യയോട് ചേര്‍ന്നുകിടക്കുന്ന ലാത്വിയ, ലിത്വേനിയ, എസ്തോണിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് നാറ്റോയുടെയും അമേരിക്കയുടെയും പിന്തുണ അറിയിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ മിന്നല്‍ സന്ദര്‍ശനം.
നാറ്റോയില്‍ അംഗങ്ങളായ ഈ രാജ്യങ്ങള്‍ക്ക് പിന്തുണയും സംരക്ഷണവും നല്കാന് തങ്ങള്‍ ബാധ്യസ്ഥരാണെന്നും ബ്ലിങ്കന്‍ പറഞ്ഞു. 'നാറ്റോയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ ഓരോ ഇഞ്ചും ഞങ്ങള്‍ സംരക്ഷിക്കും. ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചോ തീരുമാനങ്ങളെക്കുറിച്ചോ ആര്‍ക്കും സംശയം വേണ്ട' -ബാള്‍ട്ടിക് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം ബ്ലിങ്കന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ലിത്വേനിയയുടെ തലസ്ഥാനമായ വില്നിയസില് നിന്നാണ് ബ്ലിങ്കന്‍ തന്റെ പര്യടനം തുടങ്ങിയത്. യുക്രെയ്ന് അനുകൂലമായ ലിത്വേനിയയിലെ ജനങ്ങളുടെ പ്രതികരണങ്ങളാണ് എവിടെയും കാണാന്‍ കഴിഞ്ഞതെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















