കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കും.... യുക്രെയ്‌നിലെ അഞ്ച് നഗരങ്ങളില്‍ വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കും.... യുക്രെയ്‌നിലെ അഞ്ച് നഗരങ്ങളില്‍ വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ .
കീവ്, ചെര്‍ണിഹിവ്, സുമി, ഖാര്‍കിവ്, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മോസ്‌കോ സമയം രാവിലെ 10 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.
റഷ്യയും യുക്രെയ്‌നും തമ്മില്‍ തിങ്കളാഴ്ച ബെലാറസില്‍ നടന്ന മൂന്നാം വട്ട ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, സുമി രക്ഷാദൗത്യതടസം യുഎന്‍ സുരക്ഷാകൗണ്‍സിലില്‍ ഇന്ത്യ ഉന്നയിച്ചു.
"
https://www.facebook.com/Malayalivartha





















