സ്ത്രീകളുടെ ടോപ്‌ലെസ് പ്രതിഷേധം, തനിക്ക് ഇത് ഇഷ്ടപ്പെട്ടു എന്ന് പുടിൻ, ഈഫൽ ടവറിന് മുന്നിൽ ടോപ്‌ലെസ് പ്രകടനം നടത്തുന്നത് നിരവധി സ്ത്രീകൾ, പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവിട്ട് വാർത്ത ഏജൻസി

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ പാരിസിൽ സ്ത്രീകളുടെ പ്രതിഷേധം.പുടിനെതിരെ നടത്തുന്ന സ്ത്രീകളുടെ ടോപ്‌ലെസ് പ്രതിഷേധത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ വിസെഗ്രാഡ് 24 ട്വിറ്ററിൽ പങ്കുവച്ചു. ഈഫൽ ടവറിന് മുന്നിൽ ടോപ്‌ലെസ് പ്രകടനം നടത്തുന്നത് നിരവധി സ്ത്രീകളാണ്.
യുദ്ധത്തിൽ പ്രതിഷേധിച്ച് ‘പുടിൻ യുദ്ധം നിർത്തുക’, ‘യുദ്ധത്തിനെതിരായ ഫെമിനിസ്റ്റുകൾ’ തുടങ്ങിയ മുദ്രാവാക്യങ്ങളും ശരീരത്തിൽ ഇവർ കുറിച്ചിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള വിവിധ സർക്കാരുകളും സംഘടനകളും ഒന്നിനുപുറകെ ഒന്നായി റഷ്യയെ ബഹിഷ്കരിക്കുകയോ ഉപരോധിക്കുകയോ ചെയ്യാൻ തുടങ്ങിരിക്കുകയാണ്.
2013 ലും പുടിൻ സമാനമായ പ്രതിഷേധം നേരിട്ടിട്ടുണ്ടെന്ന് വിസെഗ്രാഡ് 24 അടുത്ത ട്വീറ്റിൽ പറയുന്നു. ജർമനിയിൽ സന്ദർശനത്തിനെത്തിയ പുടിനെതിരെ നാല് സ്ത്രീകളാണ് അന്ന് ടോപ്‌ലെസ് പ്രതിഷേധം നടത്തിയത്.
ജർമനിയിലെ ഹാനോവറിൽ ആരംഭിച്ച ഇൻഡസ്ട്രിയൽ ഫെയഫിൽ പങ്കെടുക്കാനാണ് പുടിൻ മുൻ ജർമൻ ചാൻസലർ അംഗലാ മെർക്കലിനൊപ്പം എത്തിയത്. 'എനിക്ക് ഇത് ഇഷ്ടപ്പെട്ടു ... അവർ എന്താണ് വിളിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല, അവർ സുന്ദരികളാണോ എന്ന് പോലും ഞാൻ കണ്ടില്ല എന്നാണ്...' അന്ന് പുടിൻ ഈ സംഭവത്തിൽ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha





















