സുമിയിൽ കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യൻ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചു; എല്ലാവരും സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം, നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്

റഷ്യയുടെ ആക്രമണത്തിനു വിധേയമായ യുക്രൈനിലെ സുമിയില്‍ കുടുങ്ങിയിരുന്ന മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം.
ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ വിമാനങ്ങള്‍ തയാറെടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുകയാണെന്നും അവര്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. പോള്‍ട്ടാവയില്‍ നിന്ന് അവര്‍ പടിഞ്ഞാറന്‍ യുക്രൈനിലേക്കുള്ള ട്രെയിനുകളില്‍ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയാറെടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha





















