Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ ട്രെയിൻ യുക്രൈനിലേക്ക്...വരാൻപോകുന്നത് വലിയ ആപത്ത്..മരണം മുന്നിൽ കണ്ട് യുക്രൈനികൾ..ഇനി എല്ലാം പുടിന്റെ കയ്യിൽ

12 MARCH 2022 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

യുദ്ധം അവസാന മണിക്കൂറുകളിലേക്ക്..ഒടുവിൽ യുക്രൈൻ റഷ്യ പിടിച്ചടക്കാൻ പോകുന്നു...ചെറുത്തുനിൽപ്പുകൾ പല കോണിൽ നിന്നും നടക്കുന്നുണ്ടങ്കിലും റഷ്യ കൂടുതൽ സൈനിക ബലവും ആയുധബലവും കീവിൽ ഉപയോഗിക്കുകയാണ് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഇനി യുക്രൈനിന് പിടിച്ചുനിൽപ്പ് പ്രയാസകരമാണ്.യുക്രെയ്നിലെ വോൾനോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചടക്കി. കൂടുതൽ പ്രദേശങ്ങളില്‍ ആക്രമണം തുടങ്ങി. റഷ്യൻ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുകയാണ്. അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ ട്രെയിൻ യുക്രൈനിലെത്തിയിരിക്കുകയാണ്.

ഇതിന്റെ വിഡിയോ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. തെക്കന്‍ യുക്രെയ്ന്‍ നഗരമായ മെലിറ്റോപോളില്‍ വച്ചാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്രീമിയയില്‍ നിന്നാണ് റഷ്യ ഈ സായുധ ട്രെയിന്‍ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.
യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ സൈനിക വാഹനങ്ങളും മറ്റും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന കോഡുകളിലൊന്നായ Z എന്ന അക്ഷരം ഈ സായുധ ട്രെയിനിലും എഴുതി ചേര്‍ത്തിട്ടുണ്ട്. എങ്കിലും എന്നാണ് ഈ ട്രെയിനിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നോ എപ്പോഴാണ് പകര്‍ത്തിയതെന്നോ വ്യക്തതയില്ല. യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ ആക്രമണത്തില്‍ പങ്കെടുക്കുന്ന യുക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജ്യങ്ങളില്‍ നിന്നുള്ള റഷ്യന്‍ അനുകൂല സൈനിക വാഹനങ്ങളെ സൂചിപ്പിക്കാനാണ് 'Z' എന്ന അക്ഷരം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സായുധ ട്രെയിന്‍ വിഡിയോ യുക്രെയ്ന്‍ റഷ്യ യുദ്ധത്തിനിടെ തന്നെ എടുത്തതാണെന്ന് കരുതാനുമാകും.

രണ്ട് ഡീസല്‍ ലോക്കോമോട്ടീവുകളും എട്ട് വ്യത്യസ്തമായ റെയില്‍കാറുകളുമാണ് ഈ റഷ്യന്‍ സായുധ ട്രെയിനിലുള്ളത്. താഴ്ന്ന് പറക്കുന്ന പോര്‍വിമാനങ്ങള്‍ക്കെതിരെ പോലും പ്രയോഗിക്കാന്‍ സാധിക്കുന്ന രണ്ട് ZU-23 ബാരല്‍ 23 എംഎം വെടിക്കോപ്പുകള്‍ക്കിടയിലാണ് മുന്നിലെ ഡീസല്‍ ലോക്കോമോട്ടീവ് ഉള്ളത്. മൂന്നാമത്തെ റെയില്‍ കാറില്‍ എന്താണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ യുദ്ധ മേഖലയില്‍ ഉപയോഗിക്കാവുന്ന പ്രതിരോധ വാഹനങ്ങളാകാമെന്നാണ് സൂചന.

ഒരു കൊട്ടിയടച്ച ബോഗി, ഒരു പാസഞ്ചര്‍ ബോഗി, ഫ്‌ളാറ്റ് ബെഡ് ആയ ഒരു ബോഗി, രണ്ട് സായുധ ബോഗികള്‍, രണ്ട് ലോക്കോമോട്ടീവുകള്‍, അവസാനമായി മറ്റൊരു ഫ്‌ളാറ്റ്‌ബെഡ് ബോഗി എന്നിങ്ങനെയാണ് ഈ സായുധ ട്രെയിനില്‍ ഉള്ളത്. ഇതില്‍ ഫ്‌ളാറ്റ് ബെഡ് ബോഗികളില്‍ ആദ്യത്തേതിലെ സാധനങ്ങള്‍ മൂടിയിട്ട നിലയിലാണുള്ളത്. ഏറ്റവും പിന്നിലെ ഫ്‌ളാറ്റ് ബെഡ് ബോഗിയാവട്ടെ ശൂന്യമായ നിലയിലുമായിരുന്നു.

റഷ്യക്ക് ഇത്തരം നാല് സായുധ ട്രെയിനുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. ചെച്‌നിയയിലേയും ജോര്‍ജിയയിലേയും സംഘര്‍ഷങ്ങളില്‍ ഈ റഷ്യന്‍ ട്രെയിനുകള്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. കാലാവസ്ഥ വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന റഷ്യയിലേയും സമീപത്തേയും ഭൂപ്രദേശങ്ങളില്‍ സായുധ ട്രെയിനുകള്‍ക്ക് പ്രതിരോധ രംഗത്ത് വലിയ പ്രാധാന്യമാണുള്ളത്.

ബൈക്കല്‍, അമൂര്‍ എന്നിങ്ങനെ പേരുള്ള രണ്ട് സായുധ ട്രെയിനുകള്‍ 2016ല്‍ ക്രീമിയയിലേക്ക് എത്തിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ റഷ്യന്‍ നീക്കം. 15 വര്‍ഷത്തിന് ശേഷമായിരുന്നു അന്ന് റഷ്യന്‍ സായുധ ട്രെയിനുകള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (3 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (3 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (9 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (10 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (10 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (10 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (10 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (10 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (11 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (11 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends