റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി.... ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് എത്തിയത്

റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി.... ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് എത്തിയത്.
റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തി. ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.
വിദ്യാര്‍ഥികളടക്കമുള്ള 247 ഇന്ത്യക്കാര്‍ അടങ്ങുന്ന സംഘമാണ് മൂന്നു വിമാനങ്ങളിലായി ഡല്‍ഹിയിലെത്തിയത്. സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു.
600 പേരെയായിരുന്നു ട്രെയിന്‍ മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചതെന്ന് യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചിരുന്നു.
യുക്രൈന്‍ അധികൃതരാണ് ട്രെയിന്‍ സര്‍വീസിനുള്ള പ്രത്യേക സഹായം ചെയ്തത്.
180 പേര്‍ അടങ്ങുന്ന സംഘമാണ് കൊച്ചിയില്‍ എത്തിയത്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഘം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയത്. അവിടെ നിന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ കൊച്ചിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha






















