ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം.... ആറു പേര്‍ക്ക് പരിക്ക്.... ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും കത്തി നശിച്ചു

നൈജീരിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്ക് പറ്റി.
ശനിയാഴ്ച പുലര്‍ച്ചെ ഒട്ടെ ടൗണിന് സമീപമാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും കത്തി നശിച്ചു.
വാഹനത്തില്‍ ആകെ 18 പേര്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ഐലോറിനിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഒട്ടെ പോലീസ് അറിയിച്ചു.
പരുക്കേറ്റവരെയും മൃതദേഹങ്ങളെയും ഐലോറിനിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വാഹനമോടിക്കുന്നവര്‍ റോഡ് സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
അമിതഭാരം, റോഡിന്റെ മോശം അവസ്ഥ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് നൈജീരിയയില്‍ റോഡപകടങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യന്‍ കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha






















