റഷ്യയുടെ കൊടും ക്രൂരത അവസാനിക്കുന്നില്ല! റൊട്ടി വാങ്ങാന്‍ നിന്നവര്‍ക്കുനേരെ വെടിവയ്പ്; 10 പേര് കൊല്ലപ്പെട്ടു

യുക്രെയ്നില്‍ റഷ്യന്‍ സൈന്യത്തിന്റെ കൊടും ക്രൂരത. റൊട്ടി വാങ്ങാന്‍ ക്യൂ നിന്ന ആളുകള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 10 പേര് കൊല്ലപ്പെട്ടു. വടക്കന്‍ യുക്രെയ്നിലെ ചെര്നിഹിവിലാണ് സംഭവം.
യുക്രെയ്നിലെ അമേരിക്കന്‍ എംബസിയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ചെര്‍നിഹിവ് റഷ്യന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലയില്‍ ഉള്‍പ്പെടെ ഷെല്ലാക്രമണം രൂക്ഷമാണ്.
https://www.facebook.com/Malayalivartha
























