യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകളില്‍ പുരോഗതി; യുദ്ധം അവസാനിപ്പിക്കാന്‍ പതിനഞ്ചിന രൂപരേഖ തയാറാക്കാന്‍ ധാരണയായി; റഷ്യയോട് യുദ്ധത്തില്‍ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് രാജ്യാന്തര നീതിന്യായ കോടതി

യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകളില്‍ പുരോഗതി. യുദ്ധം അവസാനിപ്പിക്കാന്‍ പതിനഞ്ചിന രൂപരേഖ തയാറാക്കാന്‍ ധാരണയായി.കരാറില്‍ വെടിനിര്‍ത്തലും യുക്രൈന്‍ സേനയുടെ പിന്മാറ്റവും നിര്‍ദേശങ്ങളായി മുന്നോട്ടുവച്ചിട്ടുണ്ട്. യുക്രൈന്‍ നാറ്റോയില്‍ ചേരാന്‍ പാടില്ല. നാറ്റോ രാജ്യങ്ങളുടെ സൈനികത്താവളമാകരുത് യുക്രൈനെന്നും രൂപരേഖയില്‍ നിര്‍ദേശിക്കുന്നു. യുക്രൈനും നാറ്റോ രാജ്യങ്ങളും തമ്മില്‍ ആയുധങ്ങള്‍ കൈമാറരുത്.
അതിനിടെ, യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രത്തിന് നേരെയുള്ള അധിനിവേശമാണ് നടക്കുന്നതെന്ന തരത്തില്‍ കോടതി അഭിപ്രായപ്രകടനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























