ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റര്‍ ആഴത്തിൽ; വടക്കുകിഴക്കന്‍ തീരമേഖലകളില്‍ സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമേഖലകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആര്‍ക്കും പരുക്കേറ്റതായി ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 ലക്ഷംവീടുകളില്‍ വൈദ്യുതി മുടങ്ങി. വടക്കുകിഴക്കന്‍ മേഖലയിലെ 1,56,000 ലക്ഷം വീടുകള്‍ ഇരുട്ടിലായെന്നു വൈദ്യുതി ദാതാക്കളായ ടെപ്‌കോ അറിയിച്ചു. സ്ഥിതിഗതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























