Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...

ഇന്ത്യയുടെ വിരട്ട് ഏറ്റു! പേടിച്ചരണ്ട് ചൈനീസ് മന്ത്രി ഇന്ത്യയിലെത്തി... കശ്മീരിൽ കാലുപിടിച്ചെന്ന് സൂചന.... പാക്കിസ്ഥാനെ എടുത്ത് തോട്ടിലെറിഞ്ഞു

26 MARCH 2022 10:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും

യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്

പാകിസ്ഥാനില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ യോഗത്തില്‍ വച്ച് കാശ്മീര്‍ പിടിച്ചടക്കാന്‍ പാകിസ്ഥാനെ ചൈന സഹായിക്കുമെന്ന ചൈനീസ് മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മുഖമടച്ച് മറുപടി നല്‍കി ഇന്ത്യ ഇന്നലെ രം​ഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ ഒരിഞ്ച് മണ്ണുപോലും ആരും കൊണ്ടു പോകില്ലെന്നും ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ അയല്‍ രാജ്യങ്ങള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ചൈനയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കിയത്.

ഇന്ത്യൻ ഭൂപ്രദേശത്ത് നിന്നും ഒരിഞ്ച് സ്ഥലം പോലും നൽകില്ലെന്നാണ് രാജ്യം വ്യക്തമാക്കിയത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചത്. കശ്മീരിലെ മുസ്ലീം സഹോദരങ്ങളുടെ സങ്കടം അറിയുന്നുണ്ടെന്നും പ്രദേശം പിടിച്ചെടുക്കാന്‍ പാകിസ്താന് എല്ലാ പിന്തുണയും നല്‍കുമെന്നും വാങ് യി പറഞ്ഞു. കശ്മീർ പിടിച്ചടക്കാൻ പാകിസ്താനെ സഹായിക്കുമെന്ന ചൈനീസ് മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്.

അതിനിടെ ചൈനയുടെ ഭാ​ഗത്ത് നിന്നും ഒരു സർപ്രൈസ് വിസിറ്റ് നടത്തിയിരിക്കുകയാണ്. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ ദില്ലിയിൽ എത്തിയാണ് ഞെട്ടിച്ചത്. ലഡാക്ക് അതിർത്തിയിലെ ഇന്ത്യ - ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്ര പ്രതിനിധി ഇന്ത്യയിലേക്ക് എത്തുന്നത്. ലഡാക്കിൽ മഞ്ഞുരുകാൻ ഇത് കാരണമാവുമോ എന്ന പ്രതീക്ഷയും പിന്നാലെ പങ്ക് വച്ചിട്ടുണ്ട്.

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്രസർക്കാരിനുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയിൽ വിമാനമിറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയ അധികൃതർ ഔദ്യോ​ഗിക സ്ഥിരീകരണം നടത്തിയത്.

വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്. ഇതുവരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും പ്രഖ്യാപനങ്ങളോ ഒന്നും തന്ന ഉണ്ടായിട്ടില്ല. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞ് വാങ് യീ നേരെ ദില്ലിയിലേക്ക് എത്തി എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാങ് യീ കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇതിനാലാണ് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതെന്നാണ് വിലയിരുത്തല്‍. ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ അതിര്‍ത്തിയിലെ സേനാ പിന്മാറ്റവും യുക്രൈന്‍ വിഷയവും ചര്‍ച്ചയാകുമെന്നാണ് സൂചന.

ഈ മാസമാദ്യം പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ദാസുവിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പത് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യിയും പാകിസ്ഥാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ട നിരവധി വിഷയങ്ങളിൽ ഒന്നാണ് കശ്മീരിലെ സ്ഥിതി.

ശനിയാഴ്ച തെക്കുപടിഞ്ഞാറൻ ചൈനയിലെ ചെങ്ഡുവിൽ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നടത്തിയ ചർച്ചയാണ് നടന്നത്. എന്നാൽ ഇക്കാര്യത്തിൽ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്. സ്വന്തം കാര്യം നോക്കിയാൽ മതി. നമ്മുടെ ആഭ്യന്തരം വിഷയത്തിൽ ഇടപെട്ടാൽ തിരിച്ച‌ടി അതിഭയാനകം ആയിരിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയത്.

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ചൈനയ്‌ക്ക് ഒരു അവകാശവുമില്ല. ഇന്ത്യയിലെ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരാണ്. അതിൽ ചൈന ഇടപെടേണ്ട. നേരത്തെയും കശ്മീർ വിഷയത്തിൽ ചൈന ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ ഇന്ത്യ താക്കീത് നൽകിയിട്ടുണ്ട്.

മോദി സർക്കാരിൻ്റെ തുടക്കകാലത്ത് വളരെ ഊഷ്മളമായിരുന്ന ഇന്ത്യ - ചൈന ബന്ധം അതിർത്തി തർക്കത്തെ തുടർന്ന് പിന്നീട് വഷളായിരുന്നു. ഗൽവാനിലെ ഏറ്റുമുട്ടലിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായി. സൈനിക തലത്തിൽ ആവർത്തിച്ചുള്ള ചർച്ചകൾ സംഘർഷത്തിൻ്റെ തീവ്രത കുറച്ചെങ്കിലും 2020-ന് മുൻപുള്ള നയതന്ത്രബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും ഇനിയും എത്തിയിട്ടില്ല.

എന്നാൽ ഇതേ കാലയളവിൽ മോസ്കോയിലും ദുഷാൻബെയിലും വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ വാങ് യീയെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഒരു ഉച്ചക്കോടിയുടെ ഭാഗമായി ഇരുനേതാക്കളും മോസ്കോയിൽ വിപുലമായ ചർച്ചകൾ നടത്തി, ഈ സമയത്ത് കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തിരുന്നു. 

2020 ജൂണിൽ ഗാൽവാനിലുണ്ടായ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് ശേഷം ഏതെങ്കിലുമൊരു ചൈനീസ് ഉന്നത അധികാര സ്ഥാനത്തുള‌ളയാൾ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത് ഇതാദ്യമാണ്. യുക്രൈൻ സംഘർഷമുൾപ്പടെ ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന വിഷയത്തിൽ ചർച്ചയ്‌ക്കായാണ് വാങ് യി എത്തിയതെന്ന് സൂചനയുണ്ട്. എന്നാൽ സന്ദർശന വിവരം സംബന്ധിച്ച് ഔദ്യോഗികമായി സൂചനകളൊന്നുമില്ല. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇരു രാജ്യങ്ങളുടെയും പുറത്ത് ചൈനയുമായി മുൻപ് ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെത്തി ചർച്ച നടന്നിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം...  (3 minutes ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരി​ഗണിക്കും  (10 minutes ago)

തൊഴിൽ വിജയവും വലിയ സാമ്പത്തിക നേട്ടങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (21 minutes ago)

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (30 minutes ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (39 minutes ago)

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (1 hour ago)

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (4 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (4 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (5 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (6 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (6 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (6 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends