അപകടകരമായ നിലയിലാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി... ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ദേശീയസമിതി രൂപീകരിക്കും

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ദേശീയസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നിയുക്ത ലങ്കന്‍ പ്രധാനമന്ത്രി.
'അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ദേശീയ സമിതി രൂപീകരിക്കുമെന്ന് വിക്രമസിംഗെ പറഞ്ഞു. അടുത്ത രണ്ടു മാസങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. ജനമൊന്നാകെ ഒരുങ്ങിയിരിക്കണം.
ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാകണം. 2022 വികസന ബജറ്റിന് പകരം ആശ്വാസ ബജറ്റ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കുന്നതുള്‍പ്പെടെ നടപടികള്‍ക്ക് ഒരുങ്ങണം' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിയെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിലൂടെ യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായത്
https://www.facebook.com/Malayalivartha


























