ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി എലിസബത്ത് ബോണ്‍... ജീന്‍ കാസ്ടെക്സിന് പകരമാണ് നിയമനം, ഫ്രാന്‍സിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ബോണ്‍

ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി എലിസബത്ത് ബോണ്‍... ജീന്‍ കാസ്ടെക്സിന് പകരമാണ് നിയമനം, ഫ്രാന്‍സിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് ബോണ്‍.
കഴിഞ്ഞ മാസം ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജീന്‍ കാസ്ടെക്സിന്റെ രാജി പ്രതീക്ഷിച്ചിരുന്നു. ഇന്നലെ എലീസി കൊട്ടാരത്തിലെത്തി അദ്ദേഹം രാജി സമര്‍പ്പിച്ചു. രാജി അംഗീകരിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് പിന്നീട് അറിയിക്കുകയുണ്ടായി.
് 1991 -92 ല്‍ എഡിത്ത് ക്രേസണ്‍ ആണ് ഈ പദവിയിലിരുന്ന വനിത. ബോണ്‍ 2020 മുതല്‍ മാക്രോണ്‍ സര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായിരുന്നു. അതിന് മുന്‍പ് ഗതാഗതമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന്റെ പാര്‍ട്ടിയുടെയും സഖ്യകക്ഷികളുടെയും വിജയം ഉറപ്പുവരുത്തുകയാണ് എലിസബത്ത് ബേണിന്റെ ആദ്യ പ്രധാനദൗത്യമായുള്ളത്.
മാക്രോണിന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുള്‍പ്പെടെയുളള മാറ്റങ്ങളാണ് ഫ്രാന്‍സില്‍ നിലവില്‍ വരാന്‍ പോകുന്നത്. 62 ല്‍ നിന്ന് 65 വയസിലേക്കാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുക. ഇടതുവോട്ടര്‍മാരും തൊഴിലാളി യൂണിയനുകളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നടപടികളുടെ മേല്‍നോട്ടവും പ്രധാനമന്ത്രിക്കാണുള്ളത്.
"
https://www.facebook.com/Malayalivartha


























