ടെക് ഭീമന്‍ മൈക്രോസോഫ്റ്റിലെ ജീവനക്കാര്‍ക്ക് കോളടിച്ചു; ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി സിഇഒ സത്യ നാദെല്ല! ഈ നടപടി ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കാൻ...
ലോകത്തിലെ തന്നെ ടെക് ഭീമനാണ് മൈക്രോസോഫ്റ്റ്. ഇപ്പോഴിതാ ഇവിടെ ജീവനക്കാര്‍ക്ക് കോളടിച്ചെന്നാണ് പുതിയ റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി സിഇഒ സത്യ നാദെല്ല വ്യക്തമാക്കുകയുണ്ടായി. ഉടമ തന്നെയാണ് ഇക്കാര്യം ഇ-മെയില്‍ വഴി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരത്തിൽ ജീവനക്കാരുടെ മികച്ച പ്രകടനം നിമിത്തം കമ്പനിക്ക് ഉണ്ടാക്കാനായിട്ടുള്ള മികച്ച നേട്ടങ്ങളില്‍ ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ വഴി സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ തന്നെ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഈ ശമ്പളവര്‍ധന താരതമ്യേന കുറഞ്ഞ പ്രയോജനമേ ഉണ്ടാക്കുകയുള്ളു. അതായത് അവരുടെ ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവര്‍ക്ക് കൂടുതല്‍ വര്‍ധന ലഭിക്കുന്നതാണ്. കരിയറിന്റെ ആരംഭ-മധ്യ ഘട്ടങ്ങളിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതേസമയം വന്‍കിട ആഗോള കമ്പനികളില്‍നിന്ന് വലിയതോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ ശമ്പളവര്‍ധന കൊണ്ടുവരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആമസോണും ജനുവരിയില്‍ ഗൂഗിളും ജീവനക്കാരുടെ ശമ്പളം ഏകദേശം ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























