Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചൈനയുടെ കൊടും ചതി നെഞ്ചത്തടിച്ച് നിലവിളിച്ച് പാകിസ്ഥാന്‍; യുദ്ധവിമാനങ്ങള്‍ പപ്പടം പോലെ പൊടിയുന്നു

10 JUNE 2022 08:11 PM IST
മലയാളി വാര്‍ത്ത

ഇന്നലെ സെന്‍ട്രല്‍ ഹുബെയ് പ്രവിശ്യയില്‍ ചൈനീസ് വ്യോമസേനയുടെ ജെ 7 യുദ്ധവിമാനം തകര്‍ന്ന് വീണ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനവാസ മേഖലയില്‍ തകര്‍ന്ന് വീണ വിമാനത്തില്‍ നിന്നും പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടുവെങ്കിലും മൂന്ന് നിലക്കെട്ടിടം അപകടത്തില്‍ തകരുകയും ഇവിടെ താമസിച്ചിരുന്ന ഒരാള്‍ മരണപ്പെടുകയുമായിരുന്നു. ഹുബെയ് പ്രവിശ്യയിലെ സിയാങ്യാങ്ങില്‍ പരിശീലനത്തിനിടെയാണ് ജെ7 വിമാനം തകര്‍ന്നത്.

ലാഹോകൗ വിമാനത്താവളത്തിന് സമീപമുണ്ടായ ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്‌ബോയില്‍ നിരവധി പേര്‍ പങ്കുവച്ചിരുന്നു. ലാഹോകൗ വിമാനത്താവളം ഇപ്പോള്‍ പ്രധാനമായും സൈനിക ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുന്നത്. പൈലറ്റുമാരെ പരിശീലിപ്പിക്കുവാനുള്ള ചൈനീസ് വ്യോമസേനയുടെ പ്രധാന ഇടമാണ് ഇവിടം. 1989ല്‍ സിയാങ്യാങ്ങിലെ ലിയുജി വിമാനത്താവളം തുറന്നതിന് ശേഷമാണ് ലാഹോകൗ വിമാനത്താവളം സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കിയത്.

ചൈനീസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീഴുന്നത് തുടര്‍ക്കഥയാവുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന ചൈന ഇത്തരം അപകടങ്ങളില്‍ പലതും പുറംലോകം അറിയാതെ ഒളിപ്പിക്കുകയാണ് പതിവ്. കടുത്ത മാദ്ധ്യമ നിയന്ത്രണമുള്ളതിനാല്‍ അപൂര്‍വമായേ ഇത്തരം അപകടങ്ങള്‍ പുറം ലോകം അറിയുകയുള്ളു. 2015ലും 2020ലും ചൈനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്ന സംഭവങ്ങള്‍ പുറത്തായിരുന്നു.

ചൈനയുടെ പക്കലുള്ള മിക്ക യുദ്ധവിമാനങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നും സാങ്കേതിക വിദ്യകള്‍ കടംകൊണ്ട് ഉണ്ടാക്കിയതാണ്. പലതും റിവേഴ്‌സ് എഞ്ചിനീയറിംഗിലൂടെയാണ് രാജ്യം സ്വന്തമാക്കിയത്. അതിനാല്‍ തന്നെ ആയുധങ്ങളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്നത് സംശയകരമാണ്. ഇന്നലെ അപകടത്തില്‍ തകര്‍ന്ന ജെ 7 ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന സോവിയറ്റ് നിര്‍മ്മിതമായ മിഗ്21 ജെറ്റുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ചൈനയുടെ ചെങ്ഡു എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് ജെ7 സിംഗിള്‍ എഞ്ചിന്‍ യുദ്ധവിമാനം രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത്. 1961 ല്‍ മിഗ്21 യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ കൈമാറാനായി ചൈനയും സോവിയറ്റ് യൂണിയനും കരാറിലെത്തിയിരുന്നു. എന്നാല്‍ താമസിയാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ ഈ കരാര്‍ നടപ്പിലായില്ല.

മിഗ് 21 വിമാനത്തിനായി ഏറെ ആഗ്രഹിച്ച ചൈന ഇതോടെ മിഗ്21നെ അനുകരിച്ച് സ്വന്തമായി ഒരു ഭാരം കുറഞ്ഞ വിമാനം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. റിവേഴ്‌സ് എന്‍ജിനീയറിങ് വഴി മിഗ്21ന്റെ സ്വന്തം പതിപ്പ് നിര്‍മ്മിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു. 1964 മാര്‍ച്ചില്‍ ടൈപ്പ് 62 എന്നറിയപ്പെട്ട വിമാനം പിന്നീട് ജെ7 (ജിയാന്‍7) എന്ന് അറിയപ്പെട്ടു. ഈ വിമാനത്തിന്റെ കയറ്റുമതി വേരിയന്റിന എഫ് 7 എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്രയും പഴക്കമേറിയ വിമാനങ്ങള്‍ ഇപ്പോഴും സജീവമായി നിലനിര്‍ത്താന്‍ ചൈനയ്ക്ക് കഴിയുന്നുണ്ട്. വിമാനത്തിന് ആവശ്യമുള്ള എല്ലാ സ്‌പെയര്‍ ഘടകങ്ങളും നിര്‍മ്മിക്കുവാനായി ഒരു ഫാക്ടറി ചെയിന്‍ നിലനിര്‍ത്തയതിലൂടെയാണ് ഇത് സാദ്ധ്യമായത്. 1966 ജനുവരിയില്‍ ആദ്യ പറക്കല്‍ നടത്തിയ വിമാനം 1967 ജൂണിലാണ് ചൈനീസ് വ്യോമസേനയുടെ ഭാഗമായത്. പിന്നീട് നിരവധി പ്രാവശ്യം വിമാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി സാങ്കേതികമായി പുനര്‍നിര്‍മ്മിച്ചു. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്ക് അടക്കം പതിനേഴോളം രാജ്യങ്ങളിലേക്ക് വിമാനം കയറ്റുമതി ചെയ്ത് ചൈന പണം സമ്പാദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends