യുഎസിലെ ഷിക്കാഗോയില്‍ ഇന്ത്യാന നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു...

യുഎസിലെ ഷിക്കാഗോയില്‍ ഇന്ത്യാന നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തെക്ക്-കിഴക്കന്‍ ഷിക്കാഗോയിലെ ഗാരിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പൊലീസെത്തിയപ്പോള്‍ രണ്ട് പേരെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
34കാരനായ യുവാവും ഒരു 26കാരിയുമാണ് മരിച്ചത്. 'പ്ലേയോ' എന്ന നിശാക്ലബ്ബിന്റെ മുന്‍ഭാഗത്തായാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടേത് ക്ലബ്ബിനകത്തായിരുന്നു. മരിച്ചവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണ കാരണവും വ്യക്തമല്ല. പരിക്കേറ്റ നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം യുഎസിലെ വടക്കന്‍ മേരിലാന്‍ഡില്‍ ഒരു ഫാക്ടറിയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി മേരിലാന്‍ഡ് കൗണ്ടി പോലീസ് . വെടിയുതിര്‍ത്ത അക്രമിയെ പോലീസ് ജീവനോടെ പിടികൂടി. മേരിലാന്‍ഡിലെ കോണ്‍ക്രീറ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കൊളംബിയ മെഷീന്‍ ഫാക്ടറിയിലാണ് വെടിവയ്പ്പുണ്ടായത്. ഇവിടുത്തെ ജീവനക്കാരനാണോ അക്രമിയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
'മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യ വിവരം' മേരിലാന്‍ഡ് ഗവര്‍ണര്‍ ലാറി ഹോഗന്‍ പറഞ്ഞു. അക്രമിയെ നേരിട്ട പോലീസുകാരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. വെടിവയ്പ്പിനുള്ള കാരണം അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha



























