Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

എല്ലാം എരിഞ്ഞോടുങ്ങി ശ്രീലങ്കയെ ചൈന ഉടന്‍ വിഴുങ്ങും കടം വാങ്ങിക്കൂട്ടിയ പണി

15 JULY 2022 09:16 PM IST
മലയാളി വാര്‍ത്ത

ഇരുപതു വര്‍ഷം മുന്‍പായിരുന്നു ശ്രീലങ്കയുടെ ഇപ്പോഴത്തെ അരാജകത്വമെങ്കില്‍ തമിഴര്‍ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ദ്വീപ് രാഷ്ട്രത്തെ രണ്ടായി മുറിച്ചുമാറ്റിയേനേ. പുലിപ്രഭാകരനെയും എല്‍ടിടിഇ നേതാക്കളെയും ഒന്നൊന്നായി കൊന്നൊടുത്തി അമര്‍ച്ച ചെയ്തതോടെ എല്‍ടിടിഇ ശ്രീലങ്കയില്‍ വേരറ്റുപോയി.

പുലികളെ കൊന്നൊടുക്കിയെങ്കിലും എല്‍ടിടിഇയുടെ വേരറ്റുകളയും ചെയ്തുവെങ്കിലും നിലവില്‍ ശ്രിലങ്ക നേരിടുന്ന ഭയാനകമായ സ്ഥിതിവിശേഷത്തിന്റെ ഇരകള്‍ തമിഴര്‍ മാത്രമല്ല സിംഹളരും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ഉള്‍പ്പെടെ ദ്വീപിലെ എല്ലാ മതസ്തരുമാണ്. സിംഹളയും തമിഴും ഇംഗല്‍ഷും സംസാരിക്കുന്ന ജനങ്ങളെല്ലാം ശ്രീലങ്കയില്‍ ഒരുപോലെ പട്ടിണി കിടക്കുന്നു.
ഒരു കിലോ അരിയുടെ നില 300 രൂപയിലേക്ക് കുതിച്ചു കയറുകയും ഒരു കിലോ തേയിലയുടെ വില ആറായിരം രൂപയായി കുതിക്കുകയും പെട്രോളും ഡീസലും പാചകവാതകവും ഇല്ലാതാവുകയും ചെയ്തിരിക്കുന്ന ഭയാനകമായ സാഹചര്യത്തില്‍ കൊളംബോയിലെ ഭരണസിരാകേന്ദ്രങ്ങള്‍ ജനം പിടിച്ചെടുത്തിരിക്കുന്നത്.

കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കയിലെ ജനങ്ങള്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെ കൊട്ടാരങ്ങള്‍ കയ്യേറിയതോടെ സ്ഥിതിഗതികള്‍ ഇനി എങ്ങോട്ടാണ് പോവുകയെന്ന് ആര്‍ക്കും പറയാനാവാത്ത സാഹചര്യമാണ്.
പ്രസിഡന്റ് ഗോദഭയ രജപക്ഷെ കുടുംബാംഗങ്ങളുമൊത്ത് കപ്പലില്‍ ശ്രീലങ്ക വിട്ടെന്നും, അതല്ല രാജ്യത്തു തന്നെ സൈനിക സംരക്ഷണത്തില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയാണെന്നും പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുണ്ട്. യോദപക്ഷ ഇന്ത്യയിലോ മാലിയിലോ അഭയം തേടിയെന്നാണ് ഒരു കഥ.
അതല്ല ഇന്തോനേഷ്യയിലേക്ക് അദ്ദേഹം വിമാനത്തില്‍ പറന്നു രക്ഷപ്പെട്ടുവെന്നും ചില മാധ്യമങ്ങള്‍ പറയുന്നു. ഇന്നത്തെ ഗതികേടിലേക്ക് ശ്രീലങ്കയെ എത്തിച്ചത് ദ്വീപ് രാഷ്ട്രത്തിന്റെ എക്കാലത്തെയും സുഹൃത്തും വഴികാട്ടിയുമായിരുന്നു ചൈനയാണ്. ശ്രീലങ്ക സാമ്പത്തിക തകര്‍ച്ചയിലായ ദയനീയ സാഹചര്യത്തിലും ചൈന ശ്രീലങ്കയെ കൈവിടുകയും ചെയ്തിരിക്കുന്നു.
കോവിഡിന്റെ ഏറ്റവും പ്രകടമായ സാമ്പത്തിക പ്രത്യാഘാതം നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ശ്രീലങ്ക. കോവിഡിന്റെ ഇരയെന്ന് ശ്രീലങ്കയെ വിശേഷിപ്പിക്കാം.
രാജ്യമൊട്ടാതെ കത്തിയമരുന്ന ജനകീയ പ്രതിഷേധത്താല്‍ പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രി പദം മാറേണ്ടി വന്ന മഹിന്ദ രാജപക്ഷെയ്ക്കു പകരം സ്ഥാനമേറ്റ റെനില്‍ വിക്രമസിംഗെയ്ക്കും രാജിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യഇന്ധന ക്ഷാമവും രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്..

തീവയ്പ്പും കൊള്ളയും കൊലയുമായി വലിയ തോതില്‍ അക്രമസംഭവങ്ങളും അരങ്ങേറുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ധനമന്ത്രി രാജിവയ്ക്കുകയും പ്രതിപക്ഷത്തുള്ള വിക്രമ സിംഗെ പ്രധാനമന്ത്രിയാവുകയും ചെയ്യുകയായിരുന്നു. എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതായതോടെ ഈ സര്‍ക്കാരിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ആയിരക്കണക്കിന് ജനങ്ങള്‍ സ്വന്തം നിലയ്ക്ക് സംഘടിച്ചതും പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി കൊട്ടാരത്തില്‍ താമസമാക്കിയിരിക്കുന്നത്.
അര നൂറ്റാണ്ടോളം ശ്രീലങ്കയുടെ പ്രശ്‌നം ആഭ്യന്തരവംശീയ കലാമപമായിരുന്നു. എന്നാല്‍ നിലവിലെ ശ്രീലങ്കയുടെ പ്രതിസന്ധി രാഷ്ട്രീയമല്ല, സാമ്പത്തികമാണ്. ഭരണാധികാരികളും സര്‍ക്കാരുകളും മാറിയതുകൊണ്ടൊന്നും തീരാത്ത വിധം ശ്രീലങ്കയുടെ സാമ്പത്തിക തകര്‍ച്ച ഓരോ ദിവസവും രൂക്ഷമായിരിക്കൊണ്ടിരിക്കുന്നു. വിനോദസഞ്ചാരത്തില്‍ നിന്നും വസ്ത്രനിര്‍മാണത്തില്‍നിന്നുമുള്ള വരുമാനമാണ് ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരി ഈ രണ്ടു മേഖലയ്ക്കും തിരിച്ചടിയായതോടെ രാജ്യം സാമ്പത്തികമായി തരിപ്പണമായി.

കുറെക്കാലമായി കടമെടുത്ത് കാര്യങ്ങള്‍ ഒരുവിധം മുന്നോട്ടുകൊണ്ടുപോകുകയായിരുന്ന ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ ചെയ്തത്. സര്‍ക്കാരുകള്‍ മാറിമാറി വന്നപ്പോഴും കടമെടുപ്പ് നിര്‍ബാധമായി തുടര്‍ന്നുകൊണ്ടിരുന്നു. ഐഎംഎഫില്‍നിന്നും ലോകബാങ്കില്‍നിന്നുമൊക്കെയുള്ള കടമെടുപ്പ് തുടര്‍ന്നുപോരുകയും ചെയ്തു. ഇതോടെ ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് കടമെടുക്കാന്‍ തുടങ്ങി.

കുറഞ്ഞ പലിശയ്ക്ക് ചൈന കടം കൊടുക്കാന്‍ തയ്യാറായതോടെ ശ്രീലങ്ക ചൈനയ്ക്ക് പൂര്‍ണമായി തലവച്ചുകൊടുത്തു. എന്നാല്‍ ചൈന ചൂണ്ടയെറിഞ്ഞ് ഇരയെ വീഴ്ത്തുകയാണെന്ന് തിരിച്ചറിയാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചതുമില്ല. ചൈനയുമായി ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ശ്രീലലങ്ക പങ്കാളിയാവുകയും വാങ്ങിയ പണത്തിന്റെ പലിശ തിരിച്ചടക്കാനാവാതെ വന്നതോടെ ഹമ്പന്തോട്ട തുറമുഖം ചൈന കൈക്കലാക്കുകയും ചെയ്തു.

ശ്രീലങ്കയെ വന്‍ കടക്കെണിയിലാക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയും ചെയ്ത ചൈന ഇപ്പോള്‍ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. സ്വന്തം പൗരന്മാര്‍ക്ക് ഭക്ഷണം പോലും നല്‍കാനുള്ള വരുമാനം കണ്ടെത്താനാവാതെ ലങ്കന്‍ ഭരണകൂടം വലയുമ്പോള്‍ സഹായിക്കാന്‍ ചൈന ഒരുക്കമല്ല. ഭാരതം മാത്രമാണ് കഴിയാവുന്നവിധത്തിലൊക്കെ ശ്രീലങ്കയെ സഹായിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ സഹായം എത്തിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വന്‍തോതില്‍ ഇന്ധനത്തിനു പുറമെ മരുന്നുകളും, അരി, പാല്‍പ്പൊടി, മണ്ണെണ്ണ മുതലായ ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇന്ത്യ ദിവസവും എത്തിച്ചുകൊണ്ടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (4 minutes ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (20 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (29 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (49 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (53 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (55 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

Malayali Vartha Recommends