Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒളിത്താവളത്തില്‍ തന്ത്രം മെനഞ്ഞ് രാജപക്‌സെ തുരത്തിയോടിച്ച് ജനം കള്ളത്തരം പൊളിച്ച് ഇന്ത്യയും

13 JULY 2022 08:10 PM IST
മലയാളി വാര്‍ത്ത

പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെച്ചൊഴിയാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ വീണ്ടും തെരുവില്‍. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നിലവിലെ സര്‍ക്കാരാണെന്നും പ്രസിഡന്റ് രാജിവെച്ചൊഴിയാതെ പിന്നോട്ടില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ ശ്രീലങ്കന്‍ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും സുരക്ഷതീര്‍ത്ത് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് എപ്പോള്‍ രാജിവെക്കുന്നോ അതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്.

ഇതുവരെ പ്രസിഡന്റെിന്റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. അതാണ് പാര്‍ലമെന്റ് മന്ദിരത്തിലേക്കും വ്യാപിച്ചത്. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഗോത്തബായ രാജി നല്‍കാതെ കൊട്ടാരം വിടില്ലെന്നാണ് പ്രക്ഷോഭകാരികളുടെ തീരുമാനം.

പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഇന്ന് രാജിവെയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം പ്രസിഡന്റ് ചില ഉപാധികള്‍ മുന്നോട്ട് വയ്ക്കുകയും ശേഷം ബുധനാഴ്ച പുലര്‍ച്ചയോടെ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് അദ്ദേഹം മാലി ദ്വീപിലേക്ക് കടക്കുകയുമായിരുന്നു. രണട്് അംഗരക്ഷകര്‍ക്കും കുടുംബത്തോടൊപ്പവുമാണ് ഗോതബായ രാജ്യം വിട്ടത്.

അതേസമയം പ്രസിഡന്റ് ഗോതബായ രജപക്‌സെയ്ക്ക് രാജ്യം വിടാന്‍ സഹായം നല്‍കിയെന്ന ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ഭാരതം എന്നും ശ്രീലങ്കന്‍ ജനതയ്‌ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. രജപക്‌സെ മാലിദ്വീപിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യ സഹായം നല്‍കിയെന്ന തരത്തില്‍ ചില മാദ്ധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വസ്തുതയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രംഗത്ത് എത്തുകയായിരുന്നു.

റനില്‍ വിക്രമസിംഗെ ശ്രീലങ്കയില്‍ ഇടക്കാല പ്രസിഡന്റായി ചുമതയേറ്റു. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗോതബായ രാജപക്‌സെ ബുധനാഴ്ച രാജ്യം വിട്ട് മാലിദ്വീപിലേക്ക് പോയതിന് പിന്നാലെയാണ് ആക്ടിങ് പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ചുമതലയേല്‍ക്കുകയായിരുന്നു. അതിനു പിന്നാലെ വിക്രമ സിംഗെയുടെ വീടിന് മുന്നിലെ സുരക്ഷ സൈന്യം ശക്തമാക്കി.

പ്രസിഡന്റ് ഗോതബായ രാജപക്‌സെ ബുധനാഴ്ച രാജിവെച്ചൊഴിയുമെന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ പുലര്‍ച്ചയോടെ കുടുംബാംഗങ്ങള്‍ക്കും രണ്ട് അംഗ രക്ഷകര്‍ക്കുമൊപ്പം അദ്ദേഹം മാലിദ്വീപിലേക്ക് കടക്കുകയായിരുന്നു. ഇതോടെ ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതിയുടെ കൊട്ടാരവും വളഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നിലവിലെ സര്‍ക്കാരാണെന്നും പ്രസിഡന്റ് രാജിവെച്ചൊഴിയാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും സുരക്ഷതീര്‍ത്ത് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്.അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഗോത്തബായ രാജി നല്‍കാതെ കൊട്ടാരം വിടില്ലെന്ന തീരുമാനത്തിലാണ് പ്രക്ഷോഭകാരികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends