Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്കൻ പ്രസിഡന്റ് പറപറന്നു; ലോകവും പിന്നാലെ പോയി, ഗോട്ടബയ രാജപക്സെയുമായി മാലദ്വീപിൽ നിന്ന് സിംഗപ്പൂരിലേയ്ക്ക് പറന്നപ്പോൾ ഇന്നലെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ട്രാക്ക് ചെയ്ത വിമാനം ഇതാണ്...

15 JULY 2022 09:56 AM IST
മലയാളി വാര്‍ത്ത

പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും ഓഫിസിൽ നിന്നും പിൻമാറാൻ പ്രക്ഷോഭകർ തീരുമാനിച്ചതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് ഫോർട്ടിലെ പ്രസിഡന്റിന്റെ വസതിയായ ക്വീൻസ് ഹൗസും ഗോൾഫേസ് റോഡിലെ ടെംപിൾ ട്രീസും പ്രക്ഷോഭകർ പിടിച്ചെടുത്തിരിക്കുന്നത്. വ്യാഴാഴ്ച തന്നെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കയ്യേറുകയുണ്ടായി.

അതോടൊപ്പം തന്നെ ഗോൾഫേസിനു സമീപമുള്ള പഴയ പാർലമെന്റ് മന്ദിരത്തിലും ഗോൾഫേസ് സമരവേദിയിലും പ്രക്ഷോഭകർ തുടരുകയാണ്. പ്രക്ഷോഭകരുടെ മറവിൽ തീവ്രവാദികളുണ്ടെന്നും ഫാഷിസ്റ്റ് ശക്തികളെ ശക്തമായി നേരിടണമെന്നും ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ സേനാമേധാവികൾക്ക് കർശന നിർദേശം നൽകിക്കൊണ്ട് രംഗത്ത് എത്തുകയുണ്ടായി. സേനയുടെ ശക്തമായ ഇടപെടൽ അടുത്ത ദിവസങ്ങളിലുണ്ടായേക്കും എന്ന സൂചനയും ഉയരുന്നുണ്ട്.

അങ്ങനെ പാർലമെന്റ് മന്ദിരത്തിനു പുറത്തു കാവൽ നിന്ന സേനാംഗങ്ങളെ ആക്രമിച്ച് തോക്കും തിരകളും കവർന്നതും സുരക്ഷ ശക്തമാക്കണമെന്ന ആവശ്യത്തിനു കാരണമായി മാറിയിട്ടുണ്ട്. ‘അരഗാലയ’ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കുകയാണെന്ന മട്ടിൽ ഒരു വിഭാഗം തുറന്ന കത്തുമായി രംഗത്തു വന്നിരുന്നു. അതായത് പൊതുജനപ്രക്ഷോഭത്തിന് സിംഹളഭാഷയിൽ പറയുന്നത് അരഗാലയ എന്നാണ്.

അതേസമയം പാർലമെന്റിന് സ്വീകാര്യമെങ്കിൽ പ്രസിഡന്റ് പദവിയേറ്റെടുക്കാൻ തയാറാണെന്ന് മുൻ സൈനിക മേധാവിയും എംപിയുമായ ശരത് ഫോൻസേക വ്യക്തമാക്കിയിരുന്നു. ലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ രാജപക്സെ കുടുംബാംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ രാജ്യം വിടില്ലെന്ന് മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും ധനമന്ത്രി ബേസിൽ രാജപക്സെയും സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. കേസ് പരിഗണിക്കുന്ന ഇന്ന് വരെ രാജ്യം വിടില്ലെന്നാണ് അഭിഭാഷകർ മുഖേന നൽകിയിരിക്കുന്ന സത്യവാങ്മൂലം. എന്നാൽ ബേസിൽ രാജ്യം വിട്ടെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

കൂടാതെ ഗോട്ടബയ രാജപക്സെയുമായി മാലദ്വീപിൽ നിന്ന് സിംഗപ്പൂരിലേയ്ക്ക് പറന്ന സൗദി എയർലൈൻസ് വിമാനമാണ് ഇന്നലെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ട്രാക്ക് ചെയ്ത വിമാനം എന്ന റിപ്പോർട്ടും പുറത്ത് വന്നുകഴിഞ്ഞു. എന്തെന്നാൽ രാജ്യം വിട്ട ഗോട്ടയുടെ പറക്കൽ ലോകശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് യാത്രയുടെ പാത പലരും തിരഞ്ഞത് തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (15 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (19 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (29 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (34 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (37 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (54 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (59 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends