Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തെക്കൻ ജില്ലകളിലും മഴ കനക്കും.... അതീവ ജാ​ഗ്രത നിർദ്ദേശം... 14 ജില്ലകളിലും യെല്ലോ അലർട്ട്!

15 JULY 2022 05:22 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്‌ക്ക് സാധ്യത. പതിനാല് ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിരിക്കുകയാണ്. അറബിക്കടലിലെ ന്യൂനമർദപാത്തിയുടേയും ഒഡിഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദത്തിന്റേയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തീരപ്രദേശത്ത് ശക്തമായ മഴയുണ്ടാകാനും കാറ്റ് വീശാനും സാധ്യതയുണ്ട്. തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. ന്യൂനമർദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
തെക്കൻ ജില്ലകളിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് മഴ കൂടുതൽ കനക്കാൻ സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

അടുത്ത ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം

15-07-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
16-07-2022: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട്് പ്രഖ്യാപിച്ചിരിക്കുന്നു.

അതേസമയം, ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 102.3 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവാഴ്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്.

കൃഷി നാശം നേരിട്ട കര്‍ഷകർ 10 ദിവസത്തിനകം പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനായി എയിംസ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വിള ഇന്‍ഷൂറന്‍സ് ചെയ്ത കര്‍ഷകർ ഇന്‍ഷൂറന്‍സിനും പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനും ഇതേ പോര്‍ട്ടലിലൂടെ അപേക്ഷിക്കണം.

കാലം തെറ്റിയുള്ള കാലാവസ്ഥമൂലം കൃഷി പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. മിക്ക കർഷകരും ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. സർക്കാരിന്‍റെ നഷ്ടം പരിഹാരം ലഭിച്ചാൽ പോലും കടബാധ്യത തീർക്കാനാവില്ലെന്നാണ് കർഷകരുടെ പരാതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends