Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ സമ്പാദ്യം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കി ബില്‍ ഗേറ്റ്‌സ്; വാര്‍ത്ത കേട്ട് ഞെട്ടി ലോക കോടീശ്വരന്മാര്‍

15 JULY 2022 08:45 PM IST
മലയാളി വാര്‍ത്ത

ലോകത്തെ നാലാമത്തെ വലിയ ധനികനും മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ് തന്റെ ധനം മുഴുവനും തന്നെ ദാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അങ്ങനെ, ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇപ്പോള്‍ 11370 കോടി ഡോളര്‍ ആസ്തിയുള്ള താന്‍ ധനികരുടെ പട്ടികയില്‍ നിന്നു പുറത്തുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ധര്‍മസ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡാ ഫൗണ്ടേഷന് 2000 കോടി ഡോളര്‍ കൈമാറാനാണ് അദ്ദേഹം ഒരുങ്ങുന്നത്. മഹാമാരി വരുത്തിവച്ച പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്.

ബില്‍ഗേറ്റ്‌സ് കഴിഞ്ഞ വര്‍ഷം മെലിന്‍ഡാ ഫ്രെഞ്ച് ഗേറ്റ്‌സുമായുള്ള ദാമ്പത്യ ബന്ധം വേര്‍പെടുത്തിയിരുന്നു. ഗെയ്റ്റ്‌സിന്റെ സ്വത്തില്‍ മെലിന്‍ഡയ്ക്കും അവകാശമുണ്ട്. വിവാഹ മോചന സമയത്ത് ഇരുവരും 1500 കോടി ഡോളര്‍ ഫൗണ്ടേഷനു നല്‍കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. പുതിയ നിക്ഷേപം വഴി ഗേറ്റ്‌സ് തന്റെ പ്രതിജ്ഞ നിറവേറ്റിയിരിക്കുകയാണെന്നു പറയുന്നു. പറഞ്ഞതിലധികം പണം നല്‍കി. ബില്ലിന് ഒപ്പം പ്രവര്‍ത്തിക്കാനാവില്ലെങ്കില്‍ വിവാഹ മോചനം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനു ശേഷം മെലിന്‍ഡ രാജിവച്ച് പുറത്തു പോകും. മെലിന്‍ഡയ്ക്ക് സ്വന്തമായി ഒരു ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനവും ഉണ്ട് പിവട്ടല്‍ വെഞ്ച്വേഴ്‌സ്. ബ്ലൂംബര്‍ഗ് ബില്ല്യനയേഴ്‌സ് പട്ടിക പ്രകാരം മെലിന്‍ഡയുടെ ഇപ്പോഴത്തെ ആസ്തി 1030 കോടി ഡോളറാണ്.

അതേസമയം, ഫിഡിലിറ്റി ചാരിറ്റബിള്‍ എന്ന സ്ഥാപനം ഗേറ്റ്‌സ് ഫൗണ്ടേഷനേക്കാളേറെ പണം ദാനം ചെയ്യുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിഡിലിറ്റി 2019ല്‍ തന്നെ കൂടുതല്‍ പണം ദാനം ചെയ്തുവെന്നു റിപ്പോര്‍ട്ടുണ്ട്. ഇരു സ്ഥാപനങ്ങളും ആ വര്‍ഷം 500 കോടി ഡോളറില്‍ താഴെയാണ് ദാനധര്‍മങ്ങള്‍ക്കായി ചെലവിട്ടത്. എന്നാല്‍, 2021ല്‍ ഫിഡിലിറ്റി 1000 കോടി ഡോളര്‍ സഹായമായി നല്‍കിയെന്നു പറയുന്നു. ഗേറ്റ്‌സ് പ്രതിവര്‍ഷം 900 കോടി ഡോളര്‍ വച്ചു നല്‍കിയാലും അതിനൊപ്പം എത്തിയേക്കില്ലെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (14 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (18 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (28 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (33 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (36 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (53 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (58 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends