Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പകച്ച് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍..... യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന വിദ്യാര്‍ഥികള്‍ അനിശ്ചിതത്വത്തില്‍.... പഠനം തുടരണമെങ്കില്‍ നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍

16 JULY 2022 07:50 AM IST
മലയാളി വാര്‍ത്ത

യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന വിദ്യാര്‍ഥികള്‍ അനിശ്ചിതത്വത്തില്‍....പഠനം തുടരണമെങ്കില്‍ നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍.

അടുത്ത അധ്യയന വര്‍ഷം സെപ്റ്റംബറിലാണ് ക്ലാസുകള്‍ തുടങ്ങുക. യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന വിദ്യാര്‍ഥികളെയാണ് ഇപ്പോഴത്തെ അറിയിപ്പ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. യുക്രൈനിലെ ഇന്ത്യന്‍ എംബസി അധികൃതരെ ഇക്കാര്യം അറിയിച്ചപ്പോള്‍ യുക്രൈനിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമായിട്ടില്ലെന്നും കോളേജ് അധികൃതര്‍ ഇക്കാര്യത്തില്‍ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം.



എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവില്ലെന്ന വിവരം കോളേജുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. പരിഹാരം വൈകിയാല്‍ വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നഷ്ടപ്പെട്ടേക്കും.

യുദ്ധമുഖത്തുനിന്ന് പെട്ടെന്ന് മടങ്ങേണ്ടി വന്നതിനാല്‍ മിക്കവര്‍ക്കും പ്ലസ്ടുവിന്റെ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളോ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ നേടാന്‍ കഴിഞ്ഞിട്ടുമില്ല ഇക്കാരണത്താല്‍ മറ്റൊരു കോഴ്‌സിന് ചേരാനും കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയശേഷം മേയ് വരെ ഇവര്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസുകള്‍ ഉണ്ടായിരുന്നു. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങള്‍ യുക്രൈനില്‍ അവധിക്കാലമായതിനാല്‍ ക്ലാസുകള്‍ ഇല്ല.



യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ സര്‍വകലാശാലകളില്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായി ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് പേരന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. യുദ്ധം തുടരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രൈനിലേക്ക് മടങ്ങാനാവില്ല. ഇതിനാല്‍ ഇന്ത്യയില്‍തന്നെ പഠനത്തിന് സൗകര്യമൊരുക്കുകയാണ് ഏക പരിഹാരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (13 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (17 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (27 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (32 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (35 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (52 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (57 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends