Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

റഷ്യന്‍ പ്രദേശത്ത് ഇരച്ചുകയറിയത്..ഒന്‍പത് ഡ്രോണുകള്‍ യുദ്ധക്കപ്പലുകള്‍ തവിടുപൊടി

31 OCTOBER 2022 06:42 PM IST
മലയാളി വാര്‍ത്ത

ക്രിമിയന്‍ തുറമുഖ നഗരമായ സെവാസ്റ്റോപോളില്‍ യുക്രൈന്‍ നടത്തിയ അതിരൂക്ഷമായ ഡ്രോണ്‍ ആക്രമണത്തില്‍ കരിങ്കടലിലുണ്ടായ കപ്പല്‍ വ്യൂഹത്തിലെ യുദ്ധക്കപ്പല്‍ തകര്‍ന്നതായി റഷ്യയുടെ അഴകാശവാദം. ഒന്‍പത് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റഷ്യ പറയുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ബ്രിട്ടീഷ് സേനയ്ക്ക് പങ്കുണ്ടെന്നാണ് തെളിവുകള്‍ പുറത്ത് വിടാതെ റഷ്യ വാദിക്കുന്നത്. കഴിഞ്ഞ മാസം ഗ്യാസ് പൈപ്പ് ലൈനുകളഅ!ക്ക് നേരെ നടന്ന ആക്രമണത്തിലും ബ്രിട്ടണ് പങ്കുണ്ടെന്നാണ് റഷ്യ ആരോപിക്കുന്നത്. ഡ്രോണ്‍ ആക്രമണത്തേക്കുറിച്ച് യുക്രൈന്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ റഷ്യയുടെ വാദങ്ങള്‍ കളവാണെന്ന് ലണ്ടന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനില്‍ നിന്നുള്ള ധാന്യ കയറ്റുമതിക്കായുള്ള കരാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കപ്പല്‍ ആക്രമണത്തിന് പിന്നാലെ കരാറില്‍ നിന്ന് പിന്മാറിയതായി അറിയിച്ചെന്നും റഷ്യ അവകാശപ്പെടുന്നു. ഫെബ്രുവരി 24 ന് റഷ്യ ആരംഭിച്ച അധിനിവേശത്തില്‍ പിടിച്ചെടുത്ത മേഖലകള്‍ തിരികെ പിടിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്നാണ് റഷ്യയുടെ വാദം. യുക്രൈന്റെ ഊര്‍ജ്ജമേഖലയെ പ്രതിസന്ധിയിലാക്കിയുള്ള റഷ്യന്‍ ആക്രമണത്തിന് മറുപടിയായും ഡ്രോണ്‍ ആക്രമണത്തെ വിലയിരുത്തുന്നുണ്ട്.

2014ലാണ് ക്രീമിയ റഷ്യ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്തത്. ക്രീമിയ റഷ്യന്‍ പ്രസിഡന്റിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ മേഖലയില്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. ഈ മേഖലയില്‍ റഷ്യന്‍ സേനയുടെ സാന്നിധ്യം അധികമായതിനാലാണ് ഇതെന്നാണ് വിലയിരുത്തല്‍. കരിങ്കടലിലുള്ള റഷ്യന്‍ കപ്പല്‍ വ്യൂഹത്തിന്റെ താവളമാണ് ക്രീമിയന്‍ നഗരമായ സെവാസ്റ്റോപോള്‍. ഒടുവിലായി നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് റഷ്യ മറുപടി നല്‍കിയെന്നാണ് സെവാസ്റ്റോപോളിലെ ഗവര്‍ണറായ മിഖായേല്‍ റസ്വോഷേവ് വ്യക്തമാക്കുന്നത്.

ഫെബ്രുവരിക്ക് ശേഷം നഗരത്തിന് നേരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ശനിയാഴ്ച നടന്നതെന്നുമാണ് മിഖായേല്‍ റസ്വോഷേവ് അവകാശപ്പെടുന്നത്. എന്നാല്‍ ജനവാസ മേഖലകള്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ നാശ നഷ്ടം സംഭവിച്ചിട്ടില്ലെന്നും മിഖായേല്‍ റസ്വോഷേവ് പറയുന്നു. ആയുധമില്ലാതിരുന്ന കപ്പലുകളാണ് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതെന്നാണ് റഷ്യന്‍ നാവിക സേന വിശദമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends