Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

കളിച്ചേ തീരൂ; അല്ലെങ്കിൽ അവരും കൊല്ലപ്പെടും! വൈകുന്നേരങ്ങളിൽ ഗ്യാസ് ചേമ്പറുകൾക്കു പുറത്ത്, നാസികൾ സൊണ്ടർകൊമാൻഡോ എന്നു വിളിക്കുന്ന ജൂതഅടിമകളെ ഫുട്ബോൾ കളിക്കാൻ വിളിക്കുമത്രേ... ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചവരും പ്രതികരിച്ചെന്ന് സംശയിക്കപ്പെട്ടവരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു! ഇംഗ്ളണ്ടിനെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ ദേശീയ ഗാനം ആലപിക്കാതെ ടീം ഇറാൻ മാറി നിന്നതിന് പിന്നിൽ

24 NOVEMBER 2022 02:46 PM IST
മലയാളി വാര്‍ത്ത

ലോകം ഇപ്പോൾ ഖത്തറിലാണ്, അല്ല, ലോകം ഒരു പന്തിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി .. കണ്ണും കാതും ഖത്തറിലെ വിസിലടിക്കായി കാത്തിരിക്കുന്നു... ഇംഗ്ളണ്ടിനെതിരായ ആദ്യ മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തിൽ ദേശീയ ഗാനം ആലപിക്കാതെ ടീം ഇറാൻ മാറി നിന്നു . രാജ്യത്ത് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് കളിക്കാർ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നത്. ഇത് പോലെ ചരിത്രത്തിൽ മുൻപും പ്രതിഷേധത്തിന്റെ വേദിയായി ഫുട്ബാൾ മാറിയിട്ടുണ്ട്. ഫുട്ബോളിന് പിന്നിലെ രക്ത പങ്കിലമായ ചരിത്രത്തെ കുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ പറയുന്നത് ഇങ്ങനെയാണ്


ഇറ്റാലിയൻ രസതന്ത്രജ്ഞനും എഴുത്തുകാരനുമായ പ്രീമോ ലേവി (Primo Levi) തന്റെ The Drowned and the Saved എന്ന പുസ്തകത്തിൽ നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ ഒരു സന്ദർഭം വിവരിക്കുന്നുണ്ട് .ഇറ്റാലിയൻ ഫുട്ബോളിലെ പയനിയർ നഗരമായ ടൂറിനിൽ ആണ് പ്രീമോ ലേവി ഉണ്ടായിരുന്നത്.

വൈകുന്നേരങ്ങളിൽ ഗ്യാസ് ചേമ്പറുകൾക്കു പുറത്ത്, നാസികൾ സൊണ്ടർകൊമാൻഡോ (Sondorkommando) എന്നു വിളിക്കുന്ന ജൂതഅടിമകളെ ഫുട്ബോൾ കളിക്കാൻ വിളിക്കുമത്രേ . മറ്റു ജൂതന്മാരെ ഗ്യാസ് ചേമ്പറുകളിലേക്കു കൊണ്ടു പോവുകയും അവരുടെ ശരീരാവശിഷ്ടങ്ങൾ മറവു ചെയ്യുകയും കൊല്ലപ്പെടുന്നവരുടെ വസ്ത്രങ്ങളും ബൂട്ടുകളും മറ്റും ശേഖരിക്കുകയും ഒക്കെയാണ് ഈ സൊണ്ടർകൊമാൻഡോമാരുടെ ജോലി.

സോണ്ടർകോമാൻഡോയിലെ ജോലി ശാരീരികമായി ക്ഷീണിപ്പിക്കുന്നതും മാനസികമായി തളർത്തുന്നതുമാണ്‌ .കൊല്ലാൻ കൊണ്ട് പോകുന്നവരോട് ഇതേകുറിച്ച് പറയാൻ ഇവർക്ക് അനുവാദമില്ല, അതെ സമയം ഇവരെ കൊല്ലുന്നതിന് സോണ്ടർകമാൻഡോ സാക്ഷിയാകുകയും ചെയ്യണം .

ഇങ്ങനെ കൊലക്കളങ്ങളിലേക്ക് തെളിച്ചുകൊണ്ടു പോകുന്നവരിൽ അവരുടെ പ്രിയപ്പെട്ടവരുമുണ്ടാകും. മാത്രമല്ല സോണ്ടർകമാൻഡോകളെയും വെടിവെച്ചു കൊല്ലുന്നതും പതിവാണ്.. ഇങ്ങനെ തങ്ങളുടെ ഊഴവും കാത്ത് തകർന്ന് മരവിച്ചിരിക്കുമ്പോഴാകും നാസികമാൻഡർമാർ ഫുട്ബോൾ കളിക്കാൻ വിളിക്കുന്നത്. കളിച്ചേ തീരൂ; അല്ലെങ്കിൽ അവരും കൊല്ലപ്പെടും. അമേരിക്കൻ കവി വില്യം ഹെയെൻ (William Heyen) ഇതേപ്പറ്റി എഴുതുന്നു:

അതേ. കളിച്ചേ തീരൂ, അല്ലെങ്കിൽ കൊല്ലപ്പെടും. ഇവിടെ ഫുട്ബോൾ ഒരു വെറും മറ മാത്രമാണ് . ജീവിതത്തിനും മരണത്തിനുമിടയിലുള്ള, ഒന്നും മറയ്ക്കാത്ത ഒന്നിനെയും മറക്കാനനുവദിക്കാത്ത മറ. നാസികൾ സോണ്ടർകമാൻഡോകൾ മനുഷ്യത്വ രഹിതമായി പെരുമാറുന്നതിലൂടെ അവരും നാസികളുടെ കൂട്ടാളികളാണെന്നു തെറ്റി ധരിപ്പിക്കുന്നതിനുള്ള പാഴ് ശ്രമം. 1978ൽ അർജന്റീനയിൽ നടന്ന ലോകകപ്പ് മത്സരത്തിലും നടന്നത് അത്തരത്തിലുള്ള ഒരു മറയായിരുന്നു.

1975 ൽ അർജന്റൈൻ പ്രസിഡന്റ് ഹുവാൻ പെറോൺ മരിക്കുകയും ഭാര്യയും വൈസ് പ്രസിഡന്റുമായ ഇസബെൽ പെറോൺ രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, ഭരണപാടവമില്ലാതിരുന്ന അവരെ പുറത്താക്കിക്കൊണ്ട് 1976 ൽ ലെഫ്. ജനറൽ ഹോർഹെ റഫായേൽ വിദേല (Jorge Rafael Videla)യുടെ നേതൃത്വത്തിലുള്ള സൈന്യം അമേരിക്കൻ പിന്തുണയോടെ അധികാരം പിടിച്ചെടുത്തു. തുടർന്ന് രാജ്യത്തുണ്ടായത് ഭീകരവാഴ്ചയിരുന്നു. ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചവരും പ്രതികരിച്ചെന്ന് സംശയിക്കപ്പെട്ടവരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.

തട്ടിക്കൊണ്ടു പോകൽ, കൊല, കാണാതാകൽ എന്നിവ നിത്യസംഭവങ്ങളായി. കാണാതായവരുടെ വീടുകളിലെ സ്ത്രീകൾ ഒത്തു ചേർന്ന് Asociacion Madres de Plaza de Mayo (മെയ് ചത്വരത്തിലെ അമ്മമാരുടെ സംഘം) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. അവർ നിരന്തര പ്രക്ഷോഭങ്ങളിലേർപ്പെട്ടു, അവർ അടിച്ചമർത്തപ്പെട്ടു. പക്ഷേ അമ്മമാർ വിട്ടുകൊടുത്തില്ല. അപ്പോഴാണ് 1978 ലെ ലോകകപ്പ് വേദിയായി അർജന്റീന തിരഞ്ഞെടുക്കപ്പെട്ടത്.

ഫുട്ബോളിന്റെ ലഹരിയിൽ മുഴുകുന്ന ജനം രാജ്യത്തു നടക്കുന്ന അതിക്രമങ്ങൾ മറക്കുമെന്ന് പട്ടാള ഭരണാധികാരികൾ കരുതി. പക്ഷേ അമ്മമാർ ഇത് ഒരവസരമായി കണ്ടു. ഫുട്ബോൾ റിപ്പോർട്ടു ചെയ്യാനെത്തുന്ന അന്യദേശങ്ങളിലെ പത്രപ്രവർത്തകരോട് രാജ്യത്തെ ഭീകരാവസ്ഥ വിവരിക്കാൻ അവർ തീർച്ചപ്പെടുത്തി. അവർക്ക് ആകുലതകളുണ്ടായിരുന്നു. പത്രപ്രവർത്തകർ ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാൽ എങ്ങനെ മറുപടി പറയും. അവരിലൊരുവൾ പക്ഷേ ആ സംശയവും തീർത്തു;അവരുടെ കണ്ണിൽ നോക്കി സംസാരിക്കൂ,” ആ സ്ത്രീ പറഞ്ഞു :നമുക്ക് നമ്മുടെ കുട്ടികളെ വേണമെന്ന്; നമ്മുടെ കുട്ടികൾ എവിടെയാണെന്ന് അവരോടു ചോദിക്കൂ അവർക്കത് മനസിലാകും.

ഭരണാധികാരികൾ വിവരം മണത്തറിഞ്ഞു. നടപടികൾ പെട്ടെന്നായിരുന്നു. അടുത്ത ദിവസം ലോമസ് ദെ സമോറയിലെ ഒരു ബേക്കറിയിൽ നിന്ന് അമ്മ സംഘടനയിൽപ്പെട്ട കുറെ സ്ത്രീകളെ മിലിട്ടറിക്കാർ തട്ടിക്കൊണ്ടുപോയി. അവരാരും പിന്നീട് തിരിച്ചെത്തിയില്ല. പ്രതിഷേധക്കാരുടെ വീര്യം പക്ഷേ കൂടിയതേയുള്ളൂ. പൊലീസുകാരുടെ തല്ലേറ്റ് ചോരയൊലിപ്പിച്ചു കൊണ്ട് അവർ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

ലോകകപ്പ് തുടങ്ങി. എങ്ങും അർജന്റീനയുടെ കൊടികൾ മാത്രം. പ്രതിഷേധങ്ങൾ മറന്ന് രാജ്യത്തെ മാധ്യമങ്ങൾ ഗോളുകളുടെ പിറകേ പോയി. അമ്മമാർ വെറുതെയിരുന്നില്ല. ലോകകപ്പ് ബഹിഷ്കരിക്കൂ ; എന്നെഴുതിയ ബാനറുകളുമായി അവർ പ്രകടനം നടത്തി. പൊലീസ് ചാടി വീണു. പെട്ടെന്ന് അവരിലൊരുവൾ വിളിച്ചു പറഞ്ഞു: നിങ്ങൾ പിടിച്ചു കൊണ്ടുപോകുമ്പോൾ ഞങ്ങളുടെ മക്കൾക്ക് ജീവനുണ്ടായിരുന്നു. ജീവനോടെ തന്നെ ഞങ്ങൾക്കവരെ തിരികെ വേണം. ജനം ആ വാക്കുകൾ ഏറ്റടുത്തു. ഇരമ്പം ആദ്യം ശ്രദ്ധിച്ചത് നെതെർലാൻഡ്‌സിൽനിന്നുള്ള ടെലിവിഷൻ ജേണലിസ്റ്റുകൾ ആയിരുന്നു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകളോട് കലർത്തി അവർ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. തുടർന്ന് മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങളും. ഏകാധിപതികൾക്ക് അത് വൻ തിരിച്ചടിയായി.

ഫൈനലിൽ പക്ഷേ അർജന്റീന ജയിച്ചു. പ്രതിഷേധം ആദ്യം പുറംലോകത്തെ അറിയിച്ച നെതെർലാൻഡ്‌സിൽനിന്നുള്ള ടീമായിരുന്നു എതിരാളികൾ. കപ്പ് നേടണമെന്ന് ഏകാധിപതികൾ ഉറപ്പിച്ചിരുന്നു. ഗൂഢാലോചനകൾ നടന്നു. അതിന്റെ ഫലമായിരിക്കണം, കളി തുടങ്ങേണ്ട സമയം കഴിഞ്ഞാണ് അർജന്റീനയുടെ ടീം ഗ്രൗണ്ടിലിറങ്ങിയത്. കൂടാതെ ഡച്ച് കളിക്കാരനായ വാൻ ഡെ കെർക്കഫ് കൈയിലണിഞ്ഞ ഒരു പ്ലാസ്റ്റർ രൂപത്തെ അർജന്റൈൻ കളിക്കാർ ചോദ്യം ചെയ്യുകയും ചെയ്തു. എതിർടീമിൽ സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശ്യം.

ഒടുവിൽ 3-1ന് അർജൻറീന ജയിച്ചു. രണ്ടു ഗോളുകൾ നേടിയ മാരിയോ കെംപസ് രാജ്യത്തെ ആദ്യത്തെ ഫുട്ബോൾ ഹീറോകളിലൊരാളായി. ലോകകപ്പ് ലബ്ധി രാജ്യത്തൊഴുകിയ ചോരയെ തത്ക്കാലം മറച്ചു. മറയ്ക്കപ്പെട്ട ആ ചോരയിൽ നിന്നാണ് ഇന്നത്തെ നമ്മുടെ ദൈവങ്ങളായ മറദോനയും മെസ്സിയും കളി തുടങ്ങുന്നത്. വാമോസ് അർജന്റീന എന്ന് നമ്മൾ ആർത്തുവിളിക്കുമ്പോഴും മറയ്ക്കപ്പെടുന്നത് ആ ചോരയാണ്.

Madres de Plaza de Mayo യുടെ നേതാക്കളിലൊരാളായ ഹിബെ ദെ ബൊനാഫിനി (Hebe de Bonafini) അവരുടെ ആത്മകഥയായ Life Stories ൽ ഇങ്ങനെ എഴുതി: ലോകകപ്പ് ഒരു മറയാണ്, ഞങ്ങളുടെ ദാരിദ്ര്യത്തെ, നഷ്ടപ്പെട്ട ഞങ്ങളുടെ കുഞ്ഞുങ്ങളെ മറയ്ക്കാനുള്ള ഒന്ന്.

ഇറാനിയൻ കളിക്കാർ ദേശീയഗാനം ആലപിക്കാതെ വിട്ടു നിന്നപ്പോൾ പൊളിഞ്ഞു വീണത് ആ മറയാണ്. ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ അതിഭീകരമായി അടിച്ചമർത്തുകയാണ് ഇറാൻ ഭരണകൂടം. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റേത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ പ്രതിഷേധം അലയിക്കുന്നുണ്ട്. ഇപ്പോൾ ദോഹയിലെ ലോകകപ്പ് വേദിയിൽ ഭരണകൂടത്തെ മൗനം കൊണ്ട് ഞെട്ടിച്ചിരിക്കയാണ് ഇറാൻ ഫുട്‌ബോളർമാർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (7 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (16 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (36 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (40 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (42 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (2 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (3 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (3 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

Malayali Vartha Recommends