'നീ എന്തിനാ അലറുന്നത്', ഭക്ഷണം തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി തർക്കം, ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തിൽ യാത്രക്കാരനും എയര്‍ഹോസ്റ്റസും തമ്മിൽ പൊരിഞ്ഞയടി, ഒടുവിൽ സംഭവിച്ചത്

വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര. അതിന് വിമാനത്തിലെ യാത്രക്കാരുടേയും ക്യാബിൻ ക്രൂവിന്റേയും കൂടി സഹകരണം വളരെ ആവശ്യമാണ്. എന്നാൽ ഇന്‍ഡിഗോ എയര്‍ലൈന്‍സിൽ യാത്രക്കിടെ ജീവനക്കാരിലൊരാളും ഒരു യാത്രക്കാരനും തമ്മിലുണ്ടായ പൊരിഞ്ഞ വഴക്കിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിമാനത്തിനുള്ളില്‍ ഭക്ഷണം തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ വിഡിയോയാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഇസ്താംബുള്‍-ഡല്‍ഹി വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. എയര്‍ഹോസ്റ്റസും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണെന്നുള്ളത് വീഡിയോയിൽ വ്യക്തമാണ്.
രൂക്ഷമായ തര്‍ക്കത്തിനിടെ യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനോട് വളരെ പരുഷമായാണ് സംസാരിക്കുന്നത്. നിങ്ങള്‍ ആക്രോശിച്ചതും ബഹളം വച്ചതും കാരണം ഞങ്ങളുടെ ഒരു ക്രൂമെമ്പര്‍ കരയുകയാണെന്ന് എയര്‍ഹോസ്റ്റസ് പറയുന്നത് വീഡിയോയില്‍ കേൾക്കാം. എന്നാല്‍ എയര്‍ഹോസ്റ്റസ് പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, യാത്രക്കാരന്‍ ‘നീ എന്തിനാണ് അലറുന്നത്?’ എന്ന് ചോദിക്കുന്നു.
രൂക്ഷമായ വാക്കുതര്‍ക്കത്തിനിടെ യാത്രക്കാരന്‍ നിങ്ങള്‍ വേലക്കാരിയാണെന്ന് പറഞ്ഞു. ഇതോടെ ക്ഷമ നശിച്ച എയര്‍ഹോസ്റ്റസ് ഞാന്‍ നിങ്ങളുടെ വേലക്കാരിയല്ല ഞാന്‍ ഇന്‍ഡിഗോ കമ്പനിയുടെ ജോലിക്കാരിയാണെന്ന് പറയുകയായിരുന്നു.വീഡിയോയെക്കുറിച്ച് വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ചിലര്‍ എയര്‍ഹോസ്റ്റസിന്റെ പ്രതികരണം മോശമാണെന്ന് പറയുന്നു. എന്നാല്‍ ചിലര്‍ എയര്‍ഹോസ്റ്റസിനെ അനുകൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























