വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ... രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. വടക്ക്-പടിഞ്ഞാറന്‍ നഗരമായ കുസോംഗില്‍ നിന്ന് വ്യാഴാഴ്ച വിക്ഷേപിച്ച മിസൈലുകള്‍ 420 കിലോമീറ്ററും കിഴക്കോട്ട് 270 കിലോമീറ്ററും സഞ്ചരിച്ചു.
ആണവ കരാര്‍ ചര്‍ച്ചകള്‍ക്കായി ഒരു ഉന്നത യുഎസ് പ്രതിനിധി ദക്ഷിണ കൊറിയയിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ഏകാധിപതി കിം ജോംഗ് ഉന്‍ പരീക്ഷണം നേരിട്ടു വിലയിരുത്തിയതായി ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം പരീക്ഷണമാണിത്. കഴിഞ്ഞാഴ്ച അവസാനം ഒരു ഹ്രസ്വദൂര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. മിസൈല്‍ ഇരുനൂറിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























