Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

321 യാത്രക്കാരുമായി തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് അപകടം.....

07 FEBRUARY 2023 10:59 AM IST
മലയാളി വാര്‍ത്ത

തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെ 321 പേരുമായി പറന്നുയർന്ന റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാർട്ടർ കമ്പനിയായ അസുർ എയറിന്‍റെ 26 വർഷം പഴക്കമുള്ള ബോയിങ്ങ് 767 - 306ER എന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്. തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എഞ്ചിന്‍ തീ പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തില്‍ ഈ സമയം 309 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഫൂക്കറ്റ് ന്യൂസ് റിപ്പോര്‍ട്ടനുസരിച്ച് ശനിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് ഞായറാഴ്ച രാവിലെ ഫൂക്കറ്റ് ഇൻഫോ സെന്‍റർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റൺവേ 40 മിനിറ്റോളം അടച്ചിട്ടു.

ഇതോടെ ഫൂക്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വൈകി. തുടര്‍ന്ന് യാത്രക്കാർ നാല് മണിക്കൂറിലധികം വിമാനത്താവളത്തിൽ കുടുങ്ങി. 190 കിലോമീറ്റർ വേഗതയിൽ പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിന് കേടുപാടുകൾ സംഭവിച്ചതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് റഡാറില്‍ ശക്തമായ ഒരു തള്ളല്‍ രേഖപ്പെടുത്തി.

 

പിന്നാലെ ശക്തമായൊരു സ്ഫോടന ശബ്ദം കേട്ടു. ഇതോടെ വിമാനത്താവള ജീവനക്കാര്‍ ടേക്ക് ഓഫ് പിന്‍വലിച്ചു. തുടര്‍ന്ന് പൈലറ്റ് സഡൻ ബ്രേക്ക് ഉപയോഗിക്കുകയും വിമാനത്തിന്‍റെ ചക്രങ്ങള്‍ ശക്തമായ രീതിയില്‍ റണ്‍വെയില്‍ ഉരസി ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം വിമാനത്താവളത്തിലുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോയില്‍ വിമാനത്തിന്‍റെ വലത് ചിറകിനടിയിൽ നിന്നും പുക ഉയരുന്നത് കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനം 125 മൈൽ വേഗതയിൽ പറന്നുയരാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ റഷ്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരുന്നു. കൂടാതെ യൂറോപ്പ്യന്‍ രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളുടെ ഉപരോധവും റഷ്യ നേരിടുന്നു. ഇതോടെ സുരക്ഷിതമല്ലാത്ത പഴയ വിമാനങ്ങള്‍ പോലും റഷ്യ ഉപയോഗിച്ച് തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്യമായ അറ്റക്കുറ്റപ്പണികള്‍ നടത്താതെയാണ് റഷ്യ പല വിമാന സര്‍വ്വീസുകളും നടത്തുന്നത്. ഇതിനെ തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ വിമാന സര്‍വ്വീസുകളെ വിശേഷിപ്പിക്കാന്‍ 'നരഭോജി' എന്ന പദമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, റഷ്യന്‍ വിമാനങ്ങള്‍ക്ക് സെപെയര്‍ പാര്‍ട്സ് വിഷയമില്ലെന്നും തങ്ങളുടെ വിമാനങ്ങളെ നരഭോജി വിമാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും റഷ്യൻ ഫെഡറൽ ഏജൻസി ഫോർ എയർ ട്രാൻസ്‌പോർട്ട് മേധാവി അലക്‌സാണ്ടർ നെറാഡ്‌കോ പറഞ്ഞു.

അതേ സമയം കഴിഞ്ഞ ദിവസം ബാംഗ്ലൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവതി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് ഇപ്പോൾ അറസ്റ്റിലായത്. കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഈ യാത്രക്കാരി . എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോർഡിംഗ് സമയം കഴിഞ്ഞിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്ത് ഇവർ എത്തി. ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെടുകയും ചെയ്തു.

 

എന്നാൽ ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ആകട്ടെ ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇനി കയറാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇവ‍ർ ബഹളം വച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് വരികയായിരുന്നു. വിമാനത്താവളത്തിൽ ബോംബുണ്ട് . ഓടി രക്ഷപ്പെടുക എന്നാലറി വിളിക്കുകയും ചെയ്തു . അവിടെ നിന്നവർ പേടിച്ച് പോയി .ഇവരെ തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ കോളറിന് പിടിച്ച് തെറി വിളിക്കുകയും ചെയ്തു. തുടർന്ന് ഇവരെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് മാറ്റി. ഇതാണ് അവിടെ സംഭവിച്ചത്. വളരെ ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്തര സംഭവവികാസങ്ങൾ അരങ്ങേറിയെന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends