തുര്‍ക്കിയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ഭൂകമ്പം....ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയില്‍ 4.3 തീവ്രത രേഖപ്പെടുത്തി

തുര്‍ക്കിയെ വീണ്ടും ഞെട്ടിച്ച് മറ്റൊരു ഭൂകമ്പം. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഇന്ന രാവിലെ 8.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
അതിനിടെ തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ 8300 കടന്നു. സിറിയയില്‍ മാത്രം മരണസംഖ്യ 2500 കടന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
ലോകരാജ്യങ്ങളുടെ സഹായത്തോടെ ഇരുരാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമകരമായ ദൗത്യമാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























