Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ഓപ്പറേഷന്‍ ദോസ്തില്‍ എല്ലാമുണ്ട്.... ജയില്‍ചാടിയ ഐ.എസ് ഭീകര്‍ ഇന്ത്യയിലേയ്‌ക്കോ ?

09 FEBRUARY 2023 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ഇന്ത്യയെ എന്നും ശ്ത്രു പക്ഷത്ത് നിറുത്തിയിരുന്ന തുര്‍ക്കിയും , സിറിയയും ഇപ്പോള്‍ ഇന്ത്യയുടെ സഹായത്തിനായി നിലവിളിക്കുന്ന കാഴ്ചയാണുള്ളത്. അവരുടെ പ്രതീക്ഷയും ഇന്ത്യ തന്നെയായി മാറുകയാണ്. ഭൂകമ്പം സംഹാരനൃത്തം ചവിട്ടിയ തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 15,000 കടന്നു. 3 ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇക്കൂട്ടത്തില്‍ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി.

തുര്‍ക്കിയില്‍ മാത്രം 12,300 പേരിലധികം പേര്‍ മരിച്ചു. സിറിയയില്‍ മരണസംഖ്യ 3000 കടന്നു. ഇരു രാജ്യങ്ങളിലുമായി ഒരു ലക്ഷത്തിലേറെ പേര്‍ ചികിത്സയിലുണ്ട്. ഈ സാഹചര്യത്തില്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സാഹായം എത്തിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയും ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയും ഒരോ ഗ്രാമങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തുര്‍ക്കിയിലെ ഉള്‍പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിനു പിന്നാലെ 75 ഇന്ത്യക്കാര്‍ സഹായം അഭ്യര്‍ഥിച്ച് മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്. തുര്‍ക്കിയില്‍ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്. എന്നും ഇന്ത്യയെ ശത്രുപക്ഷത്ത് നിറുത്തിയിട്ടുള്ള തുര്‍ക്കിയും , സിറിയയും ഇപ്പോള്‍ ഇന്ത്യയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പാകിസ്ഥാന്‍ പോലും കൈവിട്ട സാഹചര്യത്തില്‍ ഇന്ത്യയും സഹായം അവര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ പോലും ദുരിതാശ്വാസത്തിനായി പത്ത് കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറി കഴിഞ്ഞു.

ഇന്ത്യയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങള്‍ തുര്‍ക്കിയിലെയും സിറിയയിലെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. തുര്‍ക്കിക്കും സിറിയയ്ക്കുമുള്ള ഇന്ത്യയുടെ സഹായദൗത്യത്തിന് 'ഓപ്പറേഷന്‍ ദോസ്ത്' എന്നാണ്‌പേരിട്ടിരിക്കുന്നത്. തുര്‍ക്കിയിലെ ഇസ്തംബുളിലും അദാനയിലും ഇന്ത്യ കണ്‍ട്രോള്‍ റൂം തുറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മരുന്നുകളടക്കം 6 ടണ്‍ വസ്തുക്കള്‍ ഇന്നലെ സിറിയയിലെത്തിച്ചു. റോഡുകള്‍ തകര്‍ന്നതും രാത്രിയിലെ അതിശൈത്യവും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.

തെക്കന്‍ തുര്‍ക്കിയിലെ കഹറാമന്‍മറാഷിലെ പുനരധിവാസകേന്ദ്രം തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താമസിക്കുന്നതിനാല്‍ എര്‍ദോഗനെതിരെ ജനരോഷമുണ്ട്. എന്നാല്‍ തൂര്‍ക്കിയ സിറിയ അതിര്‍ത്തിയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ന്നതോടെ അവിടെത്തെ ജയിലുകളില്‍ പാര്‍പ്പിച്ചിരുന്ന പത്തിലധികം തീവ്രവാദികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കാനായി ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറ്റവും തീവ്രവാദ അക്രമങ്ങളും നടത്തുന്ന സംഘത്തിന് നേതൃത്വം നല്കുന്നവരാണ് രക്ഷപ്പെട്ട തീവ്രവാദികളില്‍ അധികവും എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ആശങ്കകള്‍ക്കിടയിലും ഇന്ത്യ സഹായം എത്തിക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥയും ദുരന്തത്തിന്റെ ആഴവും ദുരിതാശ്വാസ പ്രവര്‍ത്തകരെ പോലും നിരാശരാക്കുകയാണ്. ശേഷിക്കുന്ന ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താന്‍ അത്യാധുനിക യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് ആഹാരവും വെള്ളവും കിട്ടാത്ത ഇടങ്ങളില്‍ അവ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി കൊണ്ടിരിക്കുന്നു. എന്നാല്‍ ഒട്ടും ആശാവഹമല്ല സിറിയയിലെ കാര്യങ്ങള്‍. ഇസ്‌ളാമിക സ്റ്റേറ്റിന്റെ അംഗങ്ങള്‍ ഭൂകമ്പ അവസരം മുതലാക്കി എതൊക്കെ രാജ്യങ്ങളിലേയ്ക്ക നുഴഞ്ഞു കയറ്റം നടത്തുമെന്ന കാര്യത്തില്‍ സിറിയയില്‍ ആശങ്ക നിലനില്ക്കുകയാണ്.

ഭൂകമ്പ ദുരന്തം മാറിയാലും സിറിയ ലോകത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട് വരുമോയെന്ന ആശങ്കയുമുണ്ട്. സിറിയന്‍ ജയിലുകളില്‍ കിടന്ന അന്താരാഷ്ട്ര കുറ്റവാളികളാണ് ജയില്‍ ഇടിഞ്ഞ് രക്ഷപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും വേരുകളുണ്ട്. ഇവരെ തിരികെ ജയിലിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ വീണ്ടും ഭീകരതാവളങ്ങളിലേയ്ക്ക തന്നെ ചേക്കേറും . നാളിതുവരെ തുര്‍ക്കിയും , സിറിയയും അവര്‍ക്കെതിരെ നടത്തി പോരാട്ടങ്ങളെല്ലാം അസ്ഥാനത്തായി മാറുമോയെന്ന സംശയ നിഴലിലാണ് ലേക രാജ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (9 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (31 minutes ago)

ഇനി ദളപതി യുഗം  (39 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (52 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends