Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഭൂരിഭാഗം ഭൂകമ്പങ്ങളുടെയും കാരണം ഭൂഖണ്ഡങ്ങള്‍ സ്ഥിതി ചെയ്യുന്ന ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങളാണ്. പുരാതനകാലത്ത് എല്ലാ ഭൂഖണ്ഡങ്ങളും ചേര്‍ന്ന് പാന്‍ജിയ എന്ന ഒരൊറ്റ ഭൂഖണ്ഡമായിരുന്നു എന്നും ഭൂഖണ്ഡങ്ങള്‍ സാവധാനം ചലിക്കുന്നുണ്ടെന്നുമുള്ള സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരത്തില്‍ ഭൂഖണ്ഡങ്ങളുടെ ചലനത്തിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്

11 FEBRUARY 2023 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

സിറിയന്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്ത ആയിരക്കണക്കിന് അഭയാര്‍ഥികള്‍ അടക്കം താമസിക്കുന്ന നഗരത്തിലെ പല കെട്ടിടങ്ങളും ബലഹീനമാണ്. പൊട്ടിപ്പൊളിഞ്ഞ സിമന്റ് മിശ്രിതവും ഇഷ്ടികയും ചേര്‍ന്ന ഈ കെട്ടിടങ്ങളാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് യുഎസ് ജിയോളജി വകുപ്പ് വ്യക്തമാക്കുന്നത്.

എന്നാല്‍ തുര്‍ക്കിയില്‍ ഇത്തരം വന്‍ഭൂചലനങ്ങള്‍ അപൂര്‍വ്വമല്ല. എഡി ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലു അന്തോക്യയിലുണ്ടായ ഭൂകമ്പങ്ങളില്‍ രണ്ടര ലക്ഷത്തോളം പേര്‍ മരണപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍.

1939 ഡിസംബറില്‍ എര്‍സിന്‍കാന്‍ നഗരത്തിലുണ്ടായ ഭൂകമ്പം 32700 ജീവനുകളാണ് അപഹരിച്ചത്. 1999 ഓഗസ്റ്റില്‍ ഇസ്മിതില്‍ ഉണ്ടായ ഭൂകമ്പത്തിലും പതിനേഴായിരത്തോളം പേര്‍ മരിച്ചിരുന്നു. എന്നാല്‍ 20 വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണ് ഇന്നലത്തേത്. എന്തുകൊണ്ടാണ് തുര്‍ക്കിയില്‍ ഇത്തരത്തില്‍ ഭൂകമ്പങ്ങള്‍ ആവര്‍ത്തിക്കുന്നത്?

1939ന് ശേഷം നൂറ്റാണ്ട് കണ്ട ഏറ്റവും ഭീകരമായ ഭൂകമ്പം; ശവപ്പറമ്പായി തുര്‍ക്കി; 12 മണിക്കൂറിനിടെ വീണ്ടും വീണ്ടും ഭൂകമ്പം
'ചതുപ്പിനു മുകളിലെ സ്ലാബുകള്‍'

ഭൂരിഭാഗം ഭൂകമ്പങ്ങളുടെയും കാരണം ഭൂഖണ്ഡങ്ങള്‍ സ്ഥിതി ചെയ്യുന്ന ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങളാണ്. പുരാതനകാലത്ത് എല്ലാ ഭൂഖണ്ഡങ്ങളും ചേര്‍ന്ന് പാന്‍ജിയ എന്ന ഒരൊറ്റ ഭൂഖണ്ഡമായിരുന്നു എന്നും ഭൂഖണ്ഡങ്ങള്‍ സാവധാനം ചലിക്കുന്നുണ്ടെന്നുമുള്ള സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരത്തില്‍ ഭൂഖണ്ഡങ്ങളുടെ ചലനത്തിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്

ഭൂഖണ്ഡങ്ങളും സമുദ്രഭാഗങ്ങളും സ്ഥിതി ചെയ്യുന്ന ടെക്ടോണിക് പ്ലേറ്റുകളുടെ ചലനമാണ്. കഴിഞ്ഞ 3.4 ബില്യണ്‍ വര്‍ഷമായി ടെക്ടോണിക് പ്ലേറ്റുകള്‍ ചലിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭൂമിയുടെ ഏറ്റവും പുറത്തെ പാളികളായ ക്രസ്റ്റും അപ്പര്‍ മാന്റിലും വിള്ളല്‍ വീണ മുട്ട കണക്കെ പല പ്ലേറ്റുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇതിനു തൊട്ടുതാഴെയായി അര്‍ത്ഥഖരാവസ്ഥയിലുള്ള ലോവര്‍ മാന്റിലാണ്.

ചതുപ്പുനിലത്തില്‍ പൊങ്ങിക്കിടക്കുന്ന സ്ലാബുകഷണങ്ങള്‍ പോലെയാണ് ഇതിനു മുകളില്‍ ടെക്ടോണിക് പ്ലേറ്റുകള്‍ സ്ഥിതി ചെയ്യുന്നത് എന്ന് ലളിതയുക്തിയില്‍ സങ്കല്‍പിക്കാം. ഇത്തരത്തില്‍ ഏഴ് വലിയ പ്ലേറ്റുകളും അനേകം ചെറുപ്ലേറ്റുകളുമുണ്ട്. ഈ പ്ലേറ്റുകള്‍ സാവധാനം ചലിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ഈ പ്ലേറ്റുകള്‍ ഉരസുകയും കൂട്ടിമുട്ടുകയും ചെയ്യുമ്പോഴാണ് ഭൂകമ്പം ഉണ്ടാകുന്നത്.

 ഇന്ത്യന്‍ പ്ലേറ്റ് എന്ന പ്ലേറ്റിലാണ് ഇന്ത്യയുടെ കരഭാഗവും തീരങ്ങളും സ്ഥിതി ചെയ്യുന്നത്. ഹിമാലയനിരകളും ചൈനയും റഷ്യയും അടങ്ങുന്ന യൂറേഷ്യന്‍ പ്ലേറ്റും ഇന്ത്യന്‍ പ്ലേറ്റും തമ്മില്‍ കൂട്ടിമുട്ടുന്നത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളിലാണ്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഭൂകമ്പങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുന്നതും.

 

എന്നാല്‍ ഇത്തരത്തില്‍ നാലു പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് തുര്‍ക്കി സ്ഥിതിചെയ്യുന്നത്. അനാട്ടോളിയന്‍ പ്ലേറ്റിലാണ് തുര്‍ക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളുമെങ്കിലും യൂറേഷ്യന്‍ പ്ലേറ്റ്, ആഫ്രിക്കന്‍ പ്ലേറ്റ്, ചെറിയ അറേബ്യന്‍ പ്ലേറ്റ് എന്നിവടങ്ങിലും ചില ഭാഗങ്ങളുണ്ട്. ഇതിനാല്‍ ലോകത്തെ തന്നെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള രാജ്യമാണ് തുര്‍ക്കി.

രാജ്യത്തിന്റെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന അനാട്ടോളിയന്‍ പ്ലേറ്റ് വലത്തുനിന്ന് ഇടത്തേയ്ക്ക് സാവധാനം കറങ്ങുന്നുണ്ട്. എന്നാല്‍ ഇതേ സമയം തന്നെ തെക്കുകിഴക്കു സ്ഥിതി ചെയ്യുന്ന അറേബ്യന്‍ പ്ലേറ്റ് അനാട്ടോളിയന്‍ പ്ലേറ്റിലേയ്ക്ക് തള്ളിക്കയറുകയാണ്. ഇതിന്റെ ഫലമായി വടക്കുഭാഗത്തുള്ള യൂറേഷ്യന്‍ പ്ലേറ്റിലേയ്ക്ക് അനാട്ടോളിയന്‍ പ്ലേറ്റ് ഇടിച്ചുകയറുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ കൂട്ടിമുട്ടലുകളാണ് മേഖലയിലെ ഭൂകമ്പങ്ങള്‍ക്ക് പ്രധാന കാരണം.

ചിത്രത്തില്‍ കാണുന്ന നോര്‍ത്ത് അനാട്ടോളിയന്‍ ഫോള്‍ട്ട് ലൈന്‍ എന്ന മഞ്ഞ വരയാണ് ഏറ്റവും ഭൂകമ്പബാധിതമായ പ്രദേശം. ഇവിടെയാണ് അനാട്ടോളിയന്‍, യുറേഷ്യന്‍ പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നത്. തുര്‍ക്കിയുടെ കരഭാഗത്തിന്റെ 95 ശതമാനവും ഭൂകമ്പബാധിതമാണെന്നാണ് കണക്കുകള്‍.

ഇതില്‍ തന്നെ മൂന്നില്‍ രണ്ട് ഭാഗവും അതീവഗുരുതരമായ മേഖലയിലാണ്. പ്രധാന നഗരങ്ങളായ ഇസ്താംബൂളും ഇസ്മിറും കിഴക്കന്‍ അനാട്ടോളിയ പ്രദേശവുമെല്ലാം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2013നും 2022നും ഇടയില്‍ ലോകത്ത് 30,673 ഭൂകമ്പങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ തന്നെ തിങ്കളാഴ്ചത്തെ ഭൂകമ്പത്തോളം ശക്തിയേറിയ ചലനങ്ങള്‍ രണ്ടെണ്ണം മാത്രമാണ് ഉണ്ടായിട്ടുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends