അമേരിക്ക ശീതയുദ്ധത്തിനില്ല... ഖേദ പ്രകടനം നടത്തില്ല.... ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ട സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ മാസം ആദ്യം നടന്ന സംഭവത്തിനുശേഷം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ആദ്യ പ്രതികരണമാണിത്. അമേരിക്ക ശീതയുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയ ബൈഡന്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്തില്ലെന്നും പറഞ്ഞു.
അമേരിക്കയുടെയും രാജ്യത്തെ ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കുമെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ചാര ബലൂണ്‍ വെടിവച്ചിട്ട സംഭവം രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി അന്റണി ബ്ലിങ്കന്‍ ചൈന സന്ദര്‍ശനം റദ്ദാക്കി.
അമേരിക്കയ്ക്കെതിരെ ആരോപണമുന്നയിച്ച് ചൈന രംഗത്തെത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. അമേരിക്കന്‍ ബലൂണുകള്‍ ചൈനീസ് അതിര്‍ത്തി ലംഘിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണത്തിലുള്ളത്. എന്നാല്‍ ആരോപണം അമേരിക്ക നിഷേധിക്കുകയുണ്ടായി .
അതേസമയം ചാരബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉറപ്പുനല്‍കിയ പ്രസിഡന്റ് ജോ ബൈഡന്‍ ബലൂണ്‍ തകര്‍ത്ത ഫൈറ്റര്‍ പൈലറ്റുമാരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























