ഇസ്രായേല്‍ ആക്രമണം തുടര്‍ സംഭവമാകുന്നു... ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ നബ്ലൂസ് നഗരത്തിലാണ് ആക്രമണം. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ ദിവസം ജെനിന്‍ നഗരത്തിലും ഇസ്രായേല്‍ ആക്രമണം നടന്നിരുന്നു, ഈ വര്‍ഷം മാത്രം ഇസ്രായേല്‍ ആക്രമണത്തില്‍ 50 പാലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തില്‍ 11 ഇസ്രായേലുകാരും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ജെനിന്‍ നഗരത്തിലും ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ഈവര്‍ഷം മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ 50 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. തിരിച്ചുള്ള ആക്രമണത്തില്‍ 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.
പ്രാദേശിക സമയം രാവിലെ പത്തിനാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. വെടിവയ്പിനെ തുടര്‍ന്ന് സൈന്യവും ജനങ്ങളും ഏറ്റുമുട്ടി. വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് പാലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രതികരിച്ച് ഹമാസും രംഗത്തെത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയില്‍ ഹമാസ് നിരീക്ഷണം ശക്തമാക്കിയെന്ന് സംഘടനയുടെ വക്താവ് അബു ഉബൈദ പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha























