ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ചൈന സന്ദര്‍ശിക്കും... യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കുമെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെയാണ് മാക്രോണിന്റെ പ്രഖ്യാപനം

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ചൈന സന്ദര്‍ശിക്കും. ഏപ്രിലിലായിരിക്കും മാക്രോണിന്റെ ചൈന സന്ദര്‍ശനം. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കുമെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെയാണ് മാക്രോണിന്റെ പ്രഖ്യാപനം.
യുദ്ധം തീര്‍ക്കാനായി സമാധാന പദ്ധതി അവതരിപ്പിക്കുമെന്നും വ്യക്തമാക്കി ചൈന. ശനിയാഴ്ചയാണ് ചൈന സന്ദര്‍ശിക്കുമെന്ന് മാക്രോണ്‍ അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് മാക്രോണ്‍.
യുക്രെയ്‌നില്‍ സമാധാനത്തിനായി ചൈന മുന്‍കൈയെടുക്കുന്നത് നല്ല കാര്യമാണ്. റഷ്യ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പിന്‍വലിക്കുകയും യുക്രെയ്‌നിന്റെ പരമാധികാരം അംഗീകാരം ചെയ്താല്‍ മാത്രമേ സമാധാനമുണ്ടാകുവെന്നും വ്യക്തമാക്കി ഫ്രാന്‍സ്.
യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും ഷീ ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അത് ലോക സമാധാനത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. റഷ്യക്ക് ചൈന ആയുധങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാനായി പരമാവധി ശ്രമിക്കും. ഇതിലൂടെ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha























