പ്രായപൂര്‍ത്തിയാവാത്ത കുട്ടിയില്‍ നിന്ന് 31 കാരി ഗര്‍ഭം ധരിച്ചു... സംഭവത്തില്‍ യുവതിക്കെതിരെ കേസ്

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയില്‍ നിന്ന് 31 കാരി ഗര്‍ഭം ധരിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസ്. അമേരിക്കയിലെ കൊളറോഡോയിലാണ് സംഭവം. പതിമൂന്നുകാരനുമായാണ് 31 കാരി ലൈംഗിക ബന്ധം പുലര്‍ത്തിയത്. 31 കാരി ആന്‍ഡ്രിയാ സെറാനോയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കി എന്നതാണ് ആന്‍ഡ്രിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ആന്‍ഡ്രിയ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി.
എന്നാല്‍ ലൈംഗിക കുറ്റവാളിയായി തന്നെ പരിഗണിക്കരുതെന്ന ആന്‍ഡ്രിയയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് അവരെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ വിധിയോട് വിയോജിപ്പുണ്ടെന്ന് കാണിച്ച് പതിമൂന്നുകാരന്റെ അമ്മ രംഗത്തെത്തി.
തന്റെ മകന്റെ കുട്ടിക്കാലം നഷ്ടപ്പെട്ടതായാണ് അവരുടെ ആരോപണം. കുട്ടി ഇരയാണെന്നും ആന്‍ഡ്രിയ പുരുഷനും മകനൊരു പെണ്‍കുട്ടിയും ആയിരുന്നെങ്കില്‍ കേസില്‍ ശിക്ഷിക്കപ്പെടുമായിരുന്നു എന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha























