അമേരിക്കന്‍ ഭിന്നശേഷി അവകാശപ്പോരാളിയും എഴുത്തുകാരിയുമായ ജൂഡി ഹ്യൂമാന്‍ അന്തരിച്ചു

അമേരിക്കന്‍ ഭിന്നശേഷി അവകാശപ്പോരാളിയും എഴുത്തുകാരിയുമായ ജൂഡി ഹ്യൂമാന്‍ (75) അന്തരിച്ചു. ഭിന്നശേഷി അവകാശപ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നയാളാണ് ജൂഡി. വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡിസബിലിറ്റി സഹസ്ഥാപകയും കൂടിയാണ്.
ഫിലാഡല്‍ഫിയയില്‍ ജനിച്ച ജൂഡി 1949ല്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് അഞ്ചാം വയസില്‍ വീല്‍ചെയറിലായി. വിദ്യാഭ്യാസ കാലത്തുടനീളം ഭിന്നശേഷി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം നയിച്ചിരുന്നു. 1970ല്‍ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ അധ്യാപക ലൈസന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ നിയമപോരാട്ടം വീല്‍ചെയറില്‍ ഇരുന്നാണ് ജൂഡി ജയിച്ചത്.
അഭിഭാഷക കൂടിയായ ഇവരുടെ ഇടപെടല്‍ യുഎസില്‍ ഭിന്നശേഷിക്കാര്‍ക്കായി നിരവധി നിയമനിര്‍മാണത്തിന് കാരണമായി തീര്‍ന്നിട്ടുണ്ട്്. 2010ല്‍ രാജ്യാന്തര ഭിന്നശേഷി അവകാശത്തിനായുള്ള യുഎസിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയോഗിക്കപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























