അനധികൃതമായി യുകെയില്‍ എത്തുന്നവരെ തങ്കടലിലാക്കും... ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ക്ക് ഇനി അഭയം നല്‍കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്....

അനധികൃതമായി യുകെയില്‍ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകള്‍ക്കുള്ളില്‍ ഇവിടെനിന്ന് അവരെ മാറ്റും. സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കില്‍ അങ്ങോട്ടേക്കോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ക്ക് ഇനി അഭയം നല്‍കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്.
അമേരിക്കയിലും ഓസ്‌ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യും നയം വ്യക്തമാക്കി സുനക് ട്വീറ്റ് ചെയ്തു.
'നിയമവിരുദ്ധ കുടിയേറ്റ ബില്‍' എന്നുപേരിട്ടിരിക്കുന്ന കരട് നിയമം, ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്.
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ എത്തിയത്.
"
https://www.facebook.com/Malayalivartha























