Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

9 വര്‍ഷമായി വയറ്റില്‍ വളര്‍ന്നു; അപൂര്‍വ രോഗാവസ്ഥയില്‍ 50കാരിക്ക് സംഭവിച്ചത്

10 MARCH 2023 10:54 PM IST
മലയാളി വാര്‍ത്ത

ലോകത്തു അപൂർവ സംഭവം. വയറ്റിനുള്ളില്‍ വെച്ച്‌ ജീവന്‍ നഷ്ടമാകുന്ന ഭ്രൂണം പിന്നീട് കാല്‍സ്യം നിക്ഷേപം സംഭവിച്ച്‌ കല്ലിന് സമാനമാകുന്ന (സ്റ്റോണ്‍ ബേബി) അപൂര്‍വമായ രോഗാവസ്ഥയില്‍ യു.എസില്‍ 50കാരി മരിച്ചു. ടാന്‍സാനിയയില്‍ നിന്നുള്ള അഭയാര്‍ഥിയായ സ്ത്രീയാണ് മരിച്ചത്. കല്ലിന് സമാനമാകുന്ന ഭ്രൂണം 'ലിത്തോപീഡിയന്‍' എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീയുടെ വയറ്റില്‍ വളര്‍ന്ന ഭ്രൂണത്തിന് ഒമ്ബത് വര്‍ഷം മുമ്ബ് ടാന്‍സാനിയയില്‍ വെച്ച്‌ തന്നെ ജീവന്‍ നഷ്ടമായിരുന്നു. കടുത്ത വയറുവേദനയും അസ്വസ്ഥതകളും മറ്റ് ഉദരരോഗങ്ങളും അനുഭവപ്പെട്ടെങ്കിലും അജ്ഞതയും ഭയവും കാരണം ഇവര്‍ കൃത്യമായ ചികിത്സ തേടിയില്ല. പിന്നീട് യു.എസില്‍ കുടിയേറിയ ശേഷം നടത്തിയ പരിശോധനയിലാണ് വയറ്റില്‍ 'ലിത്തോപീഡിയന്‍' ആണെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും, ശസ്ത്രക്രിയയോടുള്ള ഭയം കാരണം ഇവര്‍ തയാറായില്ല. രോഗം കലശലായതോടെ മലവിസര്‍ജനം ഉള്‍പ്പെടെ തടസപ്പെടുകയും കടുത്ത പോഷകാഹാരക്കുറവും മറ്റ് അസുഖങ്ങളും കാരണം സ്ത്രീ മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭ്രൂണം വയറ്റിനുള്ളില്‍ മരിക്കുന്ന സാഹചര്യമാണ് 'സ്റ്റോണ്‍ ബേബി'യിലേക്ക് നയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മതിയായ ആരോഗ്യപരിചരണ സംവിധാനങ്ങളുടെയും ബോധവത്കരണത്തിന്‍റെയും കുറവാണ് ഈ അവസ്ഥക്ക് കാരണം. അജ്ഞതയും ഭയവും കാരണം സാഹചര്യം ഗുരുതരമാകുകയും ചെയ്തു.

ലോകത്ത് ഇതുവരെ 300ല്‍ താഴെ ലിത്തോപീഡിയന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. ജീവന്‍ നഷ്ടമാകുന്ന ഭ്രൂണത്തെ ശരീരത്തിന് തിരികെ ആഗിരണം ചെയ്തെടുക്കാന്‍ കഴിയാതെവരുമ്ബോള്‍, ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഇതിനെ പുറത്തുനിന്ന് എത്തിയ വസ്തുവായാണ് കണക്കാകുക. തുടര്‍ന്ന് ഇതിന്‍റെ മേല്‍ കാല്‍സ്യം നിക്ഷേപം നടക്കുകയും ഭ്രൂണം കല്ലിന് സമാനമായ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.

സ്ത്രീയുടെ വയറില്‍ ലിത്തോപീഡിയന്‍ കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്ത സംഭവങ്ങള്‍ സമീപകാലത്ത് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 73 വയസ്സുള്ള ഒരു അള്‍ജീരിയന്‍ സ്ത്രീയുടെ വയറില്‍ 35 വര്‍ഷമായി വളര്‍ന്ന സ്റ്റോണ്‍ ബേബിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (9 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (10 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (19 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (39 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (55 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends