ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ആദ്യ അന്താരാഷ്ട്ര ദിനം ആചരിക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ....

ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ആദ്യ അന്താരാഷ്ട്ര ദിനം ആചരിക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. മുസ്ലിംകള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവും നേരിടാന്‍ ദിനാചരണം സഹായകമാകുമെന്ന് യു.എന്‍ അധികൃതര്‍ . ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദില്‍ വെടിവെപ്പില്‍ 51 പേര്‍ കൊല്ലപ്പെട്ട ദിനമായ മാര്‍ച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി തെരഞ്ഞെടുക്കുകയായിരുന്നു.
2022ല്‍ യു.എന്‍ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ച് 15ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനംഅന്താരാഷ്ട്ര ദിനമായി ആചരിക്കാന്‍ തീരുമാനമായത്.
സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങള്‍, മത വൈവിധ്യങ്ങള്‍ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്ന ആഗോള സംഭാഷണത്തിന് ദിനാചരണം ആഹ്വാനം ചെയ്യുന്നുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. വിശ്വാസത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ മുന്‍വിധിക്ക് ഇരയാകുന്നുണ്ട്.മുസ്‌ലിം സ്ത്രീകള്‍ മൂന്നിരട്ടി വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവാദവും മതസൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള മതനേതാക്കളോട് യു.എന്‍ മേധാവി നന്ദി അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























