Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

ഇമ്രാന്‍ ഖാന്റെ അറസ്റ്റ് വീണ്ടും സംഘര്‍ഷത്തില്‍... ലാഹോറിലെ സമന്‍ പാര്‍ക്കിലെ വസതിക്ക് മുന്നിലെത്തിയ പൊലീസ് സംഘത്തെ പിടിഐ പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു

14 MARCH 2023 07:56 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഇസ്ലാമാബാദ് പൊലീസ്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി ലാഹോറിലെ സമന്‍ പാര്‍ക്കിലെ വസതിക്ക് മുന്നിലെത്തിയ പൊലീസ് സംഘത്തെ പിടിഐ പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു.അതേസമയം മാര്‍ച്ച് അഞ്ചിനും പൊലീസ് ഉദ്യോഗസ്ഥര്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി വസതിയിലെത്തിയതിന് പിന്നാലെ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഴിമതിക്കേസില്‍ കോടതി ഉത്തരവ് പ്രകാരം ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇതിന് മുന്‍പുണ്ടായ ശ്രമം പാളിയതിന് പിന്നാലെ കവചിത വാഹനങ്ങളിലടക്കമായിരുന്നു പൊലീസ് സംഘം എത്തിയത്. എന്നാല്‍ ഇമ്രാന്‍ ഖാന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയ അനുയായികള്‍ പൊലീസ് സംഘത്തെ തടയുകയും കല്ലേറ് നടത്തുകയും ചെയ്തതാണ് സംഘര്‍ഷത്തിലേയ്ക്ക് വഴിവെച്ചത്. പിടിഐ പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. തന്റെ വസതിയ്ക്ക് പുറത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ തന്നെ ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്താലും പോരാട്ടം തുടരണമെന്ന് വീഡിയോയിലൂടെ ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രിയായിരിക്കെ വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കള്‍ വിറ്റ് കോടികള്‍ സമ്പാദിക്കുകയും അത് ആദായനികുതി റിട്ടേണില്‍ മറച്ചു വയ്ക്കുകയും ചെയ്‌തെന്നതാണ് ഇമ്രാനെതിരെ നിലനില്‍ക്കുന്ന തോഷാഖാന അഴിമതിക്കേസ്. ഇതേ കേസില്‍ കോടതി ഉത്തരവ് പ്രകാരമാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്‍ ഖാന്റെ വസതിയ്ക്ക് മുന്നില്‍ സുരക്ഷാ വലയം തീര്‍ത്തതോടെ പൊലീസ് ശ്രമം വീണ്ടും പരാജയപ്പെടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (7 minutes ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (35 minutes ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (41 minutes ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (1 hour ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (1 hour ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (1 hour ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (2 hours ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (2 hours ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (3 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (3 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (4 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (4 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (5 hours ago)

Malayali Vartha Recommends