Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇരുശക്തികളും നേർക്കുനേർ..അമേരിക്കയുടെ ആളില്ലാ സൈനിക ഡ്രോൺ വിമാനമായ എംക്യു-9 റീപ്പറിനെ തടയുകയും ഇടിച്ചും വീഴ്ത്തി..റഷ്യൻ യുദ്ധവിമാനങ്ങൾ...

15 MARCH 2023 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അമേരിക്കയുടെ ആളില്ലാ സൈനിക ഡ്രോൺ വിമാനമായ എംക്യു-9 റീപ്പറിനെ തടയുകയും ഇടിക്കുകയും ചെയ്‌ത് റഷ്യൻ യുദ്ധവിമാനങ്ങൾ. അന്താരാഷ്‌ട്ര വ്യോമാതിർത്തിയിൽ കരിങ്കടലിന് സമീപമാണ് സംഭവം. തങ്ങളുടെ പതിവ് നിരീക്ഷണങ്ങൾക്കായി എംക്യു-9 റീപ്പർ വിമാനം പറക്കുന്നതിനിടെ റഷ്യയുടെ എ‌സ്‌യു-27 യുദ്ധജെറ്റ് വിമാനങ്ങൾ ഇവയെ തടയുകയും നിർബന്ധപൂർവം കരിങ്കടലിൽ ഇറക്കാൻ ഇടയാക്കുകയും ചെയ്‌തു എന്നാണ് അമേരിക്കൻ എയർഫോഴ്‌സ് ജനറൽ ജെയിംസ് ബി.ഹെക്കർ അറിയിച്ചത്. തുർക്കി,യുക്രെയിൻ, റഷ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കരിങ്കടലിലെ അന്താരാഷ്‌ട്ര വ്യോമമേഖലയിലാണ് സംഭവമുണ്ടായിരിക്കുന്നത്.രാജ്യാന്തര വ്യോമസ്ഥലത്തായിരുന്നു സംഭവം നടന്നത്. റഷ്യയുടെ സുഖോയ് -27 വിമാനവും അമേരിക്കയുടെ എം ക്യൂ- 9 റീപ്പർ ഡ്രോണുമാണ് കൂട്ടിയിടിച്ചത്. എം ക്യു - ഡ്രോൺ പൂർണ്ണമായും തകർന്നതായി റിപ്പോർട്ടുകൾ പറയുന്നു.

 

ഒരു പ്രകോപനവും ഇല്ലാതെയാണ്, രാജ്യാന്തര വ്യോമസ്ഥലത്ത് പതിവ് നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണിനെ ആക്രമിച്ചതെന്ന് അമേരിക്ക ആരോപിക്കുന്നു.ഇതേതുടർന്ന് അമേരിക്കയിലെ റഷ്യൻ സ്ഥാനപതി അനറ്റൊലി ആന്റൊനോവിനെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. രാജ്യാന്തര വ്യോമസ്ഥലത്ത് രണ്ട് റഷ്യൻ സുഖോയ് -27 വിമാനങ്ങൾ തീർത്തും അപകടകരമാം വിധം പ്രവർത്തിച്ചതിനാൽ എം ക്യൂ 9 നിരീക്ഷണ ഡ്രോൺ താഴെ വീണതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.ഡ്രോണിനു മേൽ ഇന്ധനം ഒഴിക്കുകയും അതുപോലെ അതിന്റെ മുൻപിൽ പറന്ന് പാത തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് അമേരിക്ക ആരോപിക്കുന്നത്. അതിനു ശേഷം അതിൽ ഒരു യുദ്ധവിമാനം ഡ്രോണിന്റെ പ്രൊപ്പെല്ലറിൽ ഇടിക്കുകയും ചെയ്തു. ഇതോടെ ഡ്രോൺ പൂർണ്ണമായും തകർന്ന് കരിങ്കടലിൽ പതിക്കുകയായിരുന്നു. അതേസമയം റഷ്യ ഈ ആരോപണം നിഷേധിക്കുകയാണ്.

സംഭവം നടന്നത് രാജ്യാന്തര പാതയിലാണെങ്കിലും, യുക്രെയിൻ യുദ്ധം നടക്കുന്ന മേഖലയിൽ നിന്നും അധികം അകലെയല്ല.അമേരിക്കൻ ഡ്രോൺ ട്രാൻസ്പോണ്ടർ പ്രവർത്തിപ്പിക്കാതെ തങ്ങളുടെ വ്യോമാതിർത്തിയിലെക്ക് കടക്കുവാൻ ശ്രമിക്കുകയായിരുന്നു എന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്. തുടർന്ന് അതിനെ നിരീക്ഷിക്കുവാൻ രണ്ട് റഷ്യൻ ഫൈറ്റർ വിമാനങ്ങളെ അയച്ചിരുന്നതായും അവർ പറഞ്ഞു. റഷ്യൻ വിമാനങ്ങൾ ആകാശത്ത് ആയുധങ്ങൾ ഉപയോക്കുകയോ ഡ്രോണുമായി സമ്പർക്കത്തിൽ വരികയോ ചെയ്തിട്ടില്ല എന്നുമ്രഷ്യൻ പ്രതിരോധ മന്ത്രാലയം പറയുന്നു.നിയുന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ സമുദ്രത്തിൽ പതിക്കുകയായിരുന്നു എന്നാണ് റഷ്യ പറയുന്നത്. അമേരിക്കയിൽ റഷ്യൻ സ്ഥാനപതിയെ വിളിച്ച് പ്രതിഷേധം അറിയിച്ചതിനു പുറമെ റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടും പ്രതിഷേധം അറിയിക്കുമെന്ന് വൈറ്റ്ഹൗസ് വക്താവ് കിർബി അറിയിച്ചു. രാജ്യാന്തര പാതയിൽ സഞ്ചരിക്കുന്നതിനു മുൻപായി റഷ്യയുമായി ബന്ധപ്പെട്ട് പരിശോധനകൾനടത്തുകയോ സമ്മതം വാങ്ങുകയോ ചെയ്യേണ്ട കാര്യമില്ലെന്നും കിർബി പറഞ്ഞു.

 

അത്തരമൊരു നയമാണ് റഷ്യയുടെതെങ്കിൽ അതിന് വഴങ്ങുകയില്ലെന്നും കിർബി കൂട്ടിച്ചേർത്തു. കരിങ്കടലിൽ അമേരിക്ക യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടില്ലെങ്കിലും സ്ഥിരമായി വ്യോമ നിരീക്ഷണം നടത്തുന്നുണ്ട്. അതിൽ ശേഖരിച്ചിട്ടുള്ള ഡാറ്റ എടുക്കുന്നതിനു വേണ്ടിയായിരിക്കും റഷ്യ ഡ്രോണിനെ ആക്രമിച്ച് വീഴ്‌ത്തിയത് എന്നാണ് ചില പാശ്ചാത്യ യുദ്ധവിദഗ്ധരുടെ വിലയിരുത്തൽ.അതെ സാമ്യം അമേരിക്ക തിരിച്ചടിക്ക് ഒരുങ്ങുന്നതായാലും സൂചനകൾ പുറത്തു വരുന്നുണ്ട്...റഷ്യക്ക് ഉടൻ അടി തിരിച്ചടി കിട്ടുമോ എന്നും നിരീക്ഷിക്കുന്നുണ്ട്..ചൊവ്വാഴ്‌ച പുലർച്ചെ ഏഴോടെയാണ് ഡ്രോണിന്റെ പ്രൊപ്പല്ലറിൽ റഷ്യൻ ജെറ്റുകളിലൊന്ന് ഇടിച്ചത്. ഇതോടെ ഡ്രോൺ ലാൻഡിംഗിന് നിർബന്ധിതമായി. തീർത്തും സുരക്ഷിതമല്ലാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ തരത്തിലാണ് റഷ്യൻ പെരുമാറ്റമുണ്ടായത്. അന്താരാഷ്ട്ര വ്യോമ മേഖലയിൽ തങ്ങൾ ഇനിയും നിരീക്ഷണം തുടരുമെന്ന് തന്നെയാണ് അമേരിക്കൻ നിലപാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends