Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇന്ത്യന്‍ മഹാസമുദ്രം കെക്കലാക്കാന്‍ ചൈന : ഡബിള്‍ പൂട്ടിട്ട് ആണവകപ്പല്‍ സഖ്യം.

15 MARCH 2023 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ദക്ഷിണ ചൈന കടലിന് സമീപത്തായുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗങ്ങളിലും ചൈന അവകാശ വാദമുന്നയിച്ചിരിക്കുകയാണ്. ദക്ഷിണ ചൈന കടലിനായി തായ് വാന്‍ മുതല്‍ മലേഷ്യ വരെയുള്ള രാജ്യങ്ങളില്‍പെട്ടതാണ്. അവിടെ പൂര്‍ണ്ണമായും അധികാരം സ്ഥാപിക്കുന്നതോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗങ്ങളും തങ്ങളുടേതാണെന്ന വാദത്തിലാണ് ചൈന. എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ല. അതേസമയം അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന ന്യൂസ്റ്റാര്‍്ട്ട് കരാറില്‍ നിന്ന് റഷ്യ പിന്‍മാറിയതിന് പിന്നാലെ റഷ്യയുടെയും ചൈനയുടെയും ഭീഷണി നേരിടാന്‍ അമേരിക്ക, യുകെ, ആസ്‌ട്രേലിയ സഖ്യത്തിന് രൂപം നല്കി.

ചൈനയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് യുഎസ് മുന്നേറ്റം. ആയുധ ശേഖരണവും പരസ്പരം കൈമാറലുമാണ് ലക്ഷ്യം. അതിന്റെ ഭാഗമായി ഇന്തോ-പസിഫിക് മേഖലയില്‍ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും ആണവ മുങ്ങിക്കപ്പല്‍ പദ്ധതി പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ് എന്നിവര്‍ സാന്‍ ഡീഗോയില്‍ നടത്തിയ ഉച്ചകോടിക്കു ശേഷമായിരുന്നു പ്രഖ്യാപനം.

ഇതനുസരിച്ച്, കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചശേഷം 2030 കളുടെ തുടക്കത്തില്‍ ഓസ്‌ട്രേലിയയ്ക്ക് യുഎസ് 3 ആണവ മുങ്ങിക്കപ്പലുകള്‍ നല്‍കും. ആവശ്യമെങ്കില്‍ രണ്ടെണ്ണം കൂടി വില്‍ക്കാനും വ്യവസ്ഥയുണ്ട്. വരും വര്‍ഷങ്ങളില്‍ ആണവ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് യുഎസ് 460 കോടി ഡോളര്‍ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ്, ബ്രിട്ടിഷ് സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചാവും ഇവ നിര്‍മിക്കുക.

ഇന്ത്യന്‍ സമുദ്രവും ദക്ഷിണ ചൈന കടല്‍ ഉള്‍പ്പെടെ പശ്ചിമ, മധ്യ പസിഫിക് സമുദ്രവും ചേര്‍ന്നതാണ് ഇന്തോ-പസിഫിക് മേഖല. തയ്‌വാന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ബ്രൂണയ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും ദക്ഷിണ ചൈന കടല്‍ മുഴുവന്‍ സ്വന്തമാണെന്നാണ് ചൈനയുടെ അവകാശവാദം. പദ്ധതിക്കെതിരെ നിശിതമായ വിമര്‍ശനവുമായി ചൈനയും റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.ഇന്‍ഡ്യന്‍ മാസമുദ്രത്തിന് മേലും ചൈന  അവകാശവാദമുന്നയിച്ചിട്ടുണ്ട്.

അതേസമയം കരിങ്കടലിനു മുകളില്‍ റഷ്യന്‍ യുദ്ധവിമാനവും യുഎസിന്റെ ഡ്രോണും കൂട്ടിയിടിച്ചതും വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനവും യുഎസിന്റെ എംക്യു-9 റീപ്പര്‍ ഡ്രോണുമാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് സൈന്യത്തിന്റെ യൂറോപ്യന്‍ കമാന്‍ഡ് അറിയിച്ചു. അമേരിക്കന്‍ ഡ്രോണ്‍ റഷ്യ തകര്‍ത്തതിനെതിരെ കടുത്ത സ്വരത്തില്‍ ജോ ബൈഡന്‍ പ്രതിഷേധിച്ചിരിക്കുകയാണ്.

രാജ്യാന്തര വ്യോമ സ്ഥലത്ത് എംക്യു-9 വിമാനം പതിവു പരിശോധനകള്‍ നടത്തുകയായിരുന്നുവെന്നും റഷ്യന്‍ വിമാനം ഇടിക്കുകയായിരുന്നുവെന്നും യുഎസ് എയര്‍ഫോഴ്‌സ് യൂറോപ്പ് ആന്‍ഡ് എയര്‍ ഫോഴ്‌സസ് ആഫ്രിക്ക കമാന്‍ഡര്‍ ജനറല്‍ ജയിംസ് ഹെക്കര്‍ പറഞ്ഞു. എംക്യു-9 പൂര്‍ണമായി ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലായി. റഷ്യയുടെ ഭാഗത്തുനിന്ന് പ്രഫഷനലല്ലാത്ത സുരക്ഷിതമല്ലാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂ സ്റ്റാര്‍ട്ട്' അണ്വായുധ കരാറില്‍നിന്നു റഷ്യ പിന്മാറിയത് ആഗോള തലത്തില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു വിലയിരുത്തപ്പെട്ടിരുന്നു. കരാറിന്റെ കാലാവധി കഴിയുന്ന 2026 വരെ ചില കാര്യങ്ങളില്‍നിന്നു വ്യതിചലിക്കില്ലെന്നു റഷ്യ പറയുമ്പോഴും അത് യുഎസിനുണ്ടാക്കുന്ന ആശങ്ക ചെറുതല്ല.കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളായ യുഎസും റഷ്യയും തമ്മില്‍ പലതരത്തിലുള്ള ആണവ കരാറുകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ റഷ്യ ചൈനയുമായി കൂട്ടുചേര്‍ന്ന് കൂടുതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് യുഎസ്, യുകെ, ആസ്‌ട്രേലിയ സഖ്യം ആണവമുങ്ങിക്കപ്പല്‍ മേഖലയിലേയ്ക്ക് സഹകരണം വ്യാപിപ്പിക്കുന്നത്. റഷ്യ കൂടുതല്‍ ആയുധശേഖരം നടത്തി കഴിഞ്ഞാല്‍ അത് യുക്രൈന്റ മേല്‍ പ്രയോഗിക്കാമെന്ന ഭയവും വേട്ടയാടുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends