Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

റഷ്യ സ്ത്രീതടവുകാരെ കവചമാക്കുന്നു. യുക്രൈന് മുന്നില്‍ മുട്ടിടിക്കുന്നു പിഞ്ചു കുട്ടികളെയും വിടുന്നില്ല.

16 MARCH 2023 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഇരുപക്ഷത്തും കനത്ത നാശമുണ്ടാക്കി കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് പ്രവിശ്യാപട്ടണമായ ബഹ്‌മുതില്‍ രൂക്ഷയുദ്ധം തുടരുന്നു. കൂടുതല്‍ സൈനികര്‍ക്കു പുറമേ ജയിലുകളില്‍നിന്നുള്ള സ്ത്രീതടവുകാരെയും റഷ്യ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്ത്രീ തടവുകാരെ കവചമാക്കി നിറുത്തി കൊണ്ട് യുദ്ധമുഖത്ത് ജയിക്കാമെന്ന് കരുതുകയാണ് പുടിന്‍. തടവുകാരെയും ക്രമിനലുകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച് വാഗ്നര്‍ എന്ന കൂലി പട്ടാളത്തിന് ജയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്ത്രീതടവുകാരെ മുന്നിലേയ്ക്ക് ഇറക്കുന്നത്. അതുമാത്രവുമല്ല യുെൈക്രനില്‍ നിന്നും കുട്ടികളെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുന്നതും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

കുട്ടികളെയും സിവിലിയന്‍മാരെയും പലവിധത്തില്‍ പീഡനത്തിന് വിധേയമാക്കി സെലന്‍സ്‌കിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടികളിലേയ്ക്കാണ് റഷ്യ മുന്നേറുന്നത്. എങ്ങനെയെങ്കിലും യുദ്ധം ജയിച്ചില്ലെങ്കില്‍ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങളും കലാപങ്ങളും പുടിന് തലവേദനയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചു കൊണ്ട് യുദ്ധത്തിന്റെ ഗതിമാറ്റി വിടാന്‍ ശ്രമിക്കുന്നത്. സ്ത്രീതടവുകാരുമായുള്ള ട്രെയിന്‍ കഴിഞ്ഞയാഴ്ച ഡോണെറ്റ്‌സ്‌ക് മേഖലയിലേക്കു പുറപ്പെട്ടതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയവും റഷ്യയിലെ തടവുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയും വെളിപ്പെടുത്തി. 100 പേരെങ്കിലും യുക്രെയ്‌നിലെത്തിയെന്നാണു വിവരം.

സ്ഥിതി കഠിനവും വേദനാജനകവുമാണെന്നും ഈ പോരാട്ടത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും യുക്രെയ്‌നിന്റെ ഭാവിയെന്നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. 'ശത്രുവിന്റെ സൈനികശക്തിയെ തകര്‍ക്കേണ്ടതുണ്ട്. നാമതു ചെയ്യും' രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരു രാജ്യമെന്ന റഷ്യയുടെ നില്‍നില്‍പാണു യുക്രെയ്‌നില്‍ വെല്ലുവിളിക്കപ്പെടുന്നതെന്നും സൈനികവിജയം അനിവാര്യമാണെന്നും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും പറഞ്ഞു. യുക്രൈന്‍ പോലൊരു ചെറിയ രാജ്യത്തോട് പരാജയപ്പെട്ടാല്‍ റഷ്യ വലിയ വില നല്‌കേണ്ടി വരും. വാഗ്നര്‍ കൂലപട്ടാളമാണ് യുദ്ധം നയിക്കുന്നത്. റഷ്യന്‍ സൈന്യത്തേക്കാള്‍ പ്രാധാന്യം പുടിന്റെ സന്തതസഹചാരിയുടെ കൂലിപട്ടാളത്തിന് നല്കിയതില്‍ സൈന്യത്തിന്റെ ഇടയില്‍ തന്നെ അമര്‍ഷമുണ്ട്. എതെങ്കിലും സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നാല്‍ സൈനീക അസ്വാരസ്യങ്ങള്‍ പുറത്തു വരുമെന്ന് പുടിനും ഭയക്കുന്നുണ്ട്.സൈനീക അട്ടിമറിയെ നിരീക്ഷകരും തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് പുടിന്‍ കുടിലതന്ത്രങ്ങളുമായി യുക്രൈനില്‍ ഇറങ്ങിയിരിക്കുന്നത്. ഏത് ഹീന പ്രവൃത്തിക്കും ചൈനയുടെ പിന്‍തുണയുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
 
അത്യാധുനിക റോക്കറ്റുകളുടെ ഉല്‍പാദനം ഇരട്ടിയാക്കാന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആയുധക്കമ്പനിക്ക് ഓര്‍ഡര്‍ നല്‍കി.അതിനിടെ, റഷ്യക്കെതിരായ യുദ്ധക്കുറ്റകേസുകളില്‍ ആദ്യത്തേതില്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയായ ഐസിസി നടപടി തുടങ്ങി. റഷ്യന്‍ സേന യുക്രെയ്ന്‍ കുട്ടികളെ റഷ്യയിലേക്കു കടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഐസിസിയെ റഷ്യ അംഗീകരിക്കുന്നില്ല

ബഹ്‌മുതിനു വടക്കായി ക്രെമിനയിലാണു ഇപ്പോള്‍ കനത്ത പീരങ്കിയുദ്ധം നടക്കുന്നത്. മേഖലയില്‍ ഇരുപക്ഷത്തും നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുന്നുവെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം റഷ്യ 5 മിസൈല്‍ ആക്രമണങ്ങളും 35 വ്യോമാക്രമണങ്ങളും നടത്തി. യുക്രെയ്ന്‍ സേന ചെറുത്തുനില്‍പ് അവസാനിപ്പിച്ചാല്‍ ഡോണെറ്റ്‌സ്‌ക് പ്രവിശ്യ മുഴുവനായും റഷ്യയുടെ പിടിയിലാകും. ഇക്കാരണത്താലാണു ചെറുപട്ടണമായ ബഹ്‌മുത് വിട്ടുകൊടുക്കാതിരിക്കാന്‍ യുക്രെയ്ന്‍ സേന കനത്ത പോരാട്ടം നടത്തുന്നത്.

അതിനിടെ, റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിനെ ലിത്വാനിയ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. യുക്രെയ്‌നില്‍ റഷ്യയ്ക്കായി പൊരുതുന്ന 'സന്നദ്ധ സംഘ'ങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതു കുറ്റകരമാക്കുന്ന ബില്‍ റഷ്യന്‍ പാര്‍ലമെന്റ് പാസാക്കി. കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിനുവേണ്ടിയാണ് ഈ നടപടി. കൂലപട്ടാളത്തെ സന്നദ്ധ സംഘടനയായി മാറ്റാന്‍ ശ്രമിക്കുന്ന പുടിന്റെ നടപടിയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തന്നെ എട്ടോളം രാജ്യങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (15 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (24 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (30 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (48 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (51 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends