നരേന്ദ്രമോദി നൊബേൽ പുരസ്ക്കാര പട്ടികയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി നൊബേല്‍ പുരസ്‌കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലേ തോജെ. ഇന്ത്യ സമ്പന്നവും സുശക്തവുമായ രാജ്യമായി മോദിയുടെ ഭരണത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തോജ ഇക്കാര്യം വെളിപ്പെടുത്തിയത്.
മോദി വളരെ വിശ്വസ്തനായ നേതാവാണ്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ മോദിക്ക് സാധിക്കും. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മോദി ഇന്ത്യയുടെ വികസന കാര്യങ്ങളില്‍ മാത്രമല്ല മറിച്ച് ആഗോള തലത്തിലുള്ള എല്ലാ കാര്യങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും അസ്‌ലേ കൂട്ടിച്ചേര്‍ത്തു.കേൾക്കുന്ന വാർത്തകൾ ഏറെ സന്തോഷം നൽകുന്നതാണെന്ന് നയതന്ത്ര വിദഗ്ധനും വിദേശകാര്യ മന്ത്രാലയത്തിളെ മുൻ അംബാസിഡറുമായ ഡോ.ടി പി ശ്രീനിവാസൻ മലയാളി വാർത്തയോടു പറഞ്ഞു.ജി 20 അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തതുമുതൽ ലോകഗാജ്യങ്ങളുടെ ഇടയിൽ ഭാരതത്തിന്റെ പ്രസക്തി ഏറുന്നതായും ടി പി ശ്രിനിവാസൻ പറയുന്നു.....
എന്തായാലും സമാധാനത്തിനുള്ള ഇടപെടലിൽ ഇന്ത്യ നിർവഹിക്കുന്ന നിർണ്ണായക ഇടപെടലിനുള്ള അംഗീകാരം തന്നെയാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരത്തിന്റെ പരിഗണനാ പട്ടികയിൽ നരേന്ദ്രമോദി ഇടംപിടിച്ചുവെന്നുള്ളത്. ഓരോ ഇന്ത്യക്കാരനും ഇതിൽ ഏറെ അഭിമാനിക്കാം.
https://www.facebook.com/Malayalivartha























