Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി കാനഡ സര്‍ക്കാര്‍. കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം നൽകുന്നതായും ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടുകള്‍..

26 SEPTEMBER 2023 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?

പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി കാനഡ സര്‍ക്കാര്‍. കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം നൽകുന്നതായി ആണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ഖാലിസ്ഥാനികള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

 ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളരെ പ്രധാനമെന്ന് കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ പറഞ്ഞു . നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട്, ഇരുരാജ്യങ്ങൾക്കും ഇടയിലെ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിലാണ് കാനഡ നയം വ്യക്തമാക്കിയത്

ഇതിനിടെ പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ അവരുടെ സൈനികരാക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട് ..ഹർദീപ് സിംഗ് നിജ്ജാർ , മൊനീന്ദർ സിംഗ് ബുയാൽ, ഭഗത് സിംഗ് ബ്രാർ എന്നിവരടങ്ങിയ ഖാലിസ്ഥാൻ ഭീകരരാണ് സിഖുകാരെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത്.

പ്ലംബർമാർ, ട്രക്ക് ഡ്രൈവർമാർ, ഗുരുദ്വാരകളിലെ മതപ്രവർത്തകർ തുടങ്ങിയ ഇടത്തരം വൈദഗ്ധ്യമുള്ള ജോലികൾക്കായി പഞ്ചാബിൽ നിന്ന് സിഖ് യുവാക്കളെ സ്പോൺസർ ചെയ്ത് ഭീകര പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നു.

വിസയ്‌ക്കും കാനഡയിലേക്കുള്ള സന്ദർശനത്തിനുമായി സ്‌പോൺസർ ലഭിക്കുന്ന ഈ യുവാക്കൾ പിന്നീട് ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളിലും തീവ്ര-മത സഭകളിലും പങ്കെടുത്ത് ഖാലിസ്ഥാൻ അനുകൂലികളായി മാറുകയാണ് പതിവ് ..50 വർഷത്തോളമായി ഖാലിസ്ഥാനി ഭീകരർ കനേഡിയൻ മണ്ണിൽ സ്വതന്ത്രമായി പ്രവർത്തിക്കുണ്ട്

കാനഡയിലെ ഇന്ത്യൻ മിഷനുകളുടെയും നയതന്ത്രജ്ഞരുടെയും സുരക്ഷയ്ക്ക് അടുത്തിടെ ഖാലിസ്ഥാനികൾ ഭീഷണികൾ ഉയർത്തിയിരുന്നു


'കാനഡയിലെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരായ ഭീഷണികള്‍ വളരെ ഗുരുതരമായ സംഭവവികാസമാണ്, വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം കാനഡയുടെ ബാധ്യതയെ വെല്ലുവിളിക്കുന്ന നീക്കങ്ങളാണിത് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഞ്ചാബിലുള്ള നിസാര വിഷയങ്ങളില്‍ പോലും കാനഡയില്‍ നിന്നും വലിയ ശബ്ദങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ കാനഡയില്‍ ഖാലിസ്ഥാനികള്‍ നടത്തുന്ന അക്രമം, കൊള്ളയടിക്കല്‍ , മയക്കുമരുന്ന് ഉപയോഗം എന്നിവില്‍ പൂര്‍ണ നിശബ്ദത പാലിക്കുന്നുവെന്നും' അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാനഡയിൽ തീവ്രവാദി സംഘടനകൾ ഉയർത്തുന്ന ഭീഷണികളെത്തുടർന്ന് ഹിന്ദു കനേഡിയൻ ജനത ആശങ്കയിലാണെന്നും ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ നിഷ്ക്രിയത്വത്തിന് സ്വന്തം പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവാദികളാണെന്നും ലിബറൽ പാർട്ടി എംപി ചന്ദ്ര ആര്യ പറഞ്ഞു. കാനേഡിയൻ നിയമസഭാംഗമായ ആര്യ, ഹിന്ദു കനേഡിയൻമാർക്കുവേണ്ടി ആവർത്തിച്ച് ശബ്ദമുയർത്തിയിരുന്നു. ഗുർപത്വന്ത് സിംഗ് പന്നുനും മറ്റ് തീവ്രവാദ ഘടകങ്ങളും കാനഡയിലെ ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയ സാഹചര്യത്തിലാണ് ചന്ദ്ര ആര്യയുടെ പ്രതികരണം.

കാനഡയില്‍ നിന്ന് എത്തുന്ന റാക്കറ്റുകള്‍ കാരണം പഞ്ചാബ് ഇന്ന് കുറ്റവാളികളുടെ വിഹാര കേന്ദ്രമായി മാറിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ രേഖകള്‍ കാണിക്കുന്നത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങള്‍ പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കൊണ്ടുവന്ന് പഞ്ചാബിലുടനീളം വില്‍ക്കുന്നു. ഈ പണത്തിന്റെ ഒരു ഭാഗം കാനഡയിലെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് തിരികെ നല്‍കുന്നുവെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.

വര്‍ഷങ്ങളായി കനേഡിയന്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഖാലിസ്ഥാനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പഞ്ചാബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകുതിയിലധികം ഭീകരാക്രമണ കേസുകളിലും കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി തീവ്രവാദി സംഘത്തിന് ബന്ധമുണ്ടെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്.

കാനഡയില്‍ പോലും നിരവധി ഖാലിസ്ഥാനികള്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമാണ്. പഞ്ചാബില്‍ നിന്നുള്ള ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള അന്തര്‍സംഘര്‍ഷങ്ങള്‍ കാനഡയില്‍ ഇപ്പോള്‍ സാധാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യാനുകൂലമായ സിഖ് നേതാവ് റിപുദമന്‍ സിങ് മാലിക് 2022-ല്‍ സറേയില്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഹര്‍ദീപ് സിങ് നിജ്ജാറിന് പങ്കുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കനേഡിയന്‍ ഏജന്‍സികള്‍ കൊലപാതകത്തിന് പിന്നിലെ കണ്ണികളെ തിരിച്ചറിയാനും യഥാര്‍ഥ ഗൂഢാലോചനയുടെ ചുരുളഴിക്കുന്നതിലും ഒരു താത്പര്യവും കാണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വംശജരല്ലാത്ത രണ്ട് പ്രാദേശിക കുറ്റവാളികളെ മാത്രമാണ് കേസില്‍ പ്രതിചേര്‍ത്തത്.

2016 ന് ശേഷം പഞ്ചാബില്‍ സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നിജ്ജാറിന്റെയും കൂട്ടാളികളുടെയും പ്രധാന പ്രവൃത്തിയായിരുന്നെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കനേഡിയന്‍ ഏജന്‍സികള്‍ നിജ്ജാറിനും സുഹൃത്തുക്കളായ ഭഗത് സിങ് ബ്രാര്‍, പാരി ദുലൈ, അര്‍ഷ് ദല്ല, ലക്ബീര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചില്ല.

ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അനിയന്ത്രിതമായ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ കാനഡയോട് നിരന്തരം ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ജൂണില്‍ ഗുരുദ്വാരയിലെ പാര്‍ക്കിങ് ഏരിയയില്‍ നിരോധിത ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന റാഡിക്കല്‍ ഗ്രൂപ്പ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തിയിരുന്നു.

ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിൽ വച്ചാണ് ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു. ഇതിനെച്ചൊല്ലി കാനഡയിൽ ഹിന്ദുക്കൾക്ക് നേരെ പ്രതിഷേധങ്ങൾ ശക്തിപ്പെട്ടിരുന്നു. ഹിന്ദുക്കളും ഇന്ത്യൻ വംശജരും കാനഡ വിട്ട് പോകണമെന്ന് വിഘടനവാദി സംഘടനകൾ പ്രഖ്യാപനമിറക്കി. 

 

പൗരന്മാരുടെ സംരക്ഷണത്തിനായി കാനഡയോട് ഇന്ത്യ അഭ്യർഥിച്ചിട്ടും ട്രൂഡോ സർക്കാർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതിനിടയിൽ, രഹസ്യാന്വേഷണ സഖ്യത്തിന്റെ അന്വേഷണത്തിലാണ് ഇന്ത്യയുടെ പങ്ക് വെളിപ്പെട്ടതെന്ന് യുഎസ് ആരോപിച്ചു. വ്യക്തമായ തെളിവുകൾ നിരത്തിയിട്ടും ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കാനഡയും പറഞ്ഞിരുന്നു. ഇരു രാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്നതിൽ യുഎസ് ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ കാനഡ സര്‍ക്കാര്‍നിര്‍ദേശം നല്‍കിയിട്ടുള്ളത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (10 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (21 minutes ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (43 minutes ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (58 minutes ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (1 hour ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (1 hour ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (1 hour ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (1 hour ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (2 hours ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (2 hours ago)

IRAN വന്‍ ആക്രമണമോ?  (3 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (3 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (3 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (3 hours ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (4 hours ago)

Malayali Vartha Recommends