സിഐഎ, മൊസാദ് തലവന്മാര്‍ ഖത്തറില്‍;ഹമാസിന്റെ ഭാവി എന്ത് വൈകാതെ അറിയാം,തീര്‍ത്തുകെട്ടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്,ഖത്തറില്‍ വന്‍ ചര്‍ച്ച നടക്കുന്നു,ലോകരാജ്യങ്ങളുടെ കണ്ണ് ദോഹയില്‍

അമേരിക്കന്‍ ഇസ്രയേല്‍ ചാരസംഘടന തലവന്മാര്‍ ദോഹയില്‍ തമ്പടിച്ചിരിക്കുന്നു. ഒന്നര മാസത്തിലധികം നീണ്ട ഇസ്രായേലിന്റെ ഗാസ ആക്രമണം നിലച്ചത് ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ വെടിനിര്‍ത്തല്‍ സമയപരിധി തീരും. ചര്‍ച്ചകളിലൂടെ വെടിനിര്‍ത്തല്‍ നീട്ടാനുള്ള ശ്രമത്തിലാണ് ഖത്തര്‍. ലോക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഖത്തറിലാണ് പ്രതീക്ഷ പുലര്‍ത്തുന്നത്. ഹമാസുമായും അമേരിക്കയുമായും നേരിട്ട് ബന്ധമുള്ള ഏകരാജ്യം ഖത്തറാണ്. യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഖത്തര്‍ ചര്‍ച്ചകള്‍ നടത്തുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെടും.
ഇതുവരെ ഹമാസ് വിട്ടയച്ചത് സ്ത്രീകളെയും കുട്ടികളെയും മാത്രമാണ്. 50ലധികം ഇസ്രായേലുകാര്‍ ഇതിനകം മോചിതനായി. 150 പലസ്തീന്‍കാരും മോചിപ്പിക്കപ്പെട്ടു. ഇനി ഹമാസിന്റെ തടവിലുള്ള കൂടുതല്‍ പേരും പുരുഷന്മാരും ഇസ്രായേലി സൈനികരുമാണ്. ഇവരുടെ മോചനമാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഹമാസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ഇതേക്കുറിച്ചാണ് മൊസാദിന് അറിയേണ്ടത്. ഹമാസിനെ തീര്‍ത്തുകെട്ടാതെ ഈ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ബന്ദികൈമാറ്റത്തിന് വേണ്ടിയാണ് വെടിനിര്‍ത്തലിന് നെതന്യാഹു സമ്മതം മൂളിയത്. ഹമാസിന് ആവശ്യം യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിഖമം. ഇസ്രയേല്‍ അതിന് തയ്യാറാകാതെ വീണ്ടും യുദ്ധവുമായ് മുന്നോട്ട് പോകാനാണ് പ്ലാന്‍ ഇടുന്നതെങ്കില്‍ അടവ് മാറ്റിപ്പിടിക്കാനാണ് ഹമാസ് നീക്കം. ഇറാന്റെ കൂട്ടുചേര്‍ന്നുള്ള ഹമാസ് നീക്കം ഇനിയെന്ത് അതാണ് ഇസ്രയേല്‍ ഭരണകൂടത്തിന് അറിയേണ്ടത്. മൊസാദ് മേധാവി ഡേവിഡ് ബാര്‍നിയയും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ തലവന്‍ വില്യം ബേണ്‍സും ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയിരിക്കുന്നത്. മൊസാദിന്റെ വരവിന് പിന്നില്‍ ഒരു ലക്ഷ്യം കൂടിയുണ്ട് ഖത്തറില്‍ പതിയിരിക്കുന്ന ഹമാസ് തലവന്മാരേക്കുറിച്ചുള്ള വിവരങ്ങള്‍ തേടുക.
ഗാസ സിറ്റിയില്‍ നിന്ന് ഹമാസിനെ പൂര്‍ണമായും തുടച്ചുനീക്കി എന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഇവിടെയുള്ള അല്‍ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ പതാക നാട്ടുകയും ചെയ്തിരുന്നു. ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ ഇപ്പോഴും ഗാസ സിറ്റിയിലുണ്ട്. എന്നാല്‍ അവിടെ തന്നെയാണ് ഹമാസിന്റെ വാഹനത്തില്‍ തടവുകാരെ കൊണ്ടുവന്ന് റെഡ് ക്രോസിന് കൈമാറിയതും. ഇതോടെ ഇസ്രായേല്‍ വാദം പൊള്ളയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. വിട്ടുവീഴ്ചയ്ക്ക് ഇരുഭാഗവും തയ്യാറാകണം എന്നാണ് ഖത്തര്‍ ആവശ്യപ്പെടുന്നത്. ഇസ്രായേല്‍, അമേരിക്ക, ഹമാസ് എന്നിവരുമായി ഖത്തര്‍ പ്രതിനിധികള്‍ പ്രത്യേകം ചര്‍ച്ച നടത്തി. ഇതുവരെ ഹമാസ് 69 പേരെയാണ് വിട്ടയച്ചത്. 51 ഇസ്രായേല്‍ സ്ത്രീകളും കുട്ടികളും 18 വിദേശ പൗരന്മാരും ഇതില്‍പ്പെടും. അതേസമയം, ഇസ്രായേല്‍ വിട്ടയച്ച 150 പലസ്തീന്‍കാരില്‍ 117 കുട്ടികളും 33 സ്ത്രീകളുമാണുള്ളത്.
സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ്, മൊസാദ് അധ്യക്ഷന്‍ ഡേവിഡ് ബര്‍ണിയ എന്നിവര്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്തി. ഈജിപ്തിന്റെ പ്രതിനിധികളും ചര്‍ച്ചയുടെ ഭാഗമായി. ആറ് ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കുമ്പോള്‍ ഖത്തറിന്റെ സുപ്രധാന പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് ലോകം. സൈനികരെയും പുരുഷന്മാരെയും വിട്ടയക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഹമാസ് എടുത്തിട്ടില്ല. നേരത്തെ ഗിലാദ് ഷാലിത്ത് എന്ന സൈനികനെ മോചിപ്പിക്കാന്‍ ആയിരത്തിലധികം പലസ്തീന്‍കാരെ ഇസ്രായേല്‍ വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. അതേ സമ്മര്‍ദ്ദ തന്ത്രം ഹമാസ് പ്രയോഗിച്ചേക്കുമെന്നാണ് വിവരം.
ഇതിനിടെ ഹമാസിന് കൃത്യമായ മറുപടി കൊടുത്തിരിക്കുകയാണ് ബെഞ്ചമിന്‍ നെതന്യാഹു. ഹമാസുമായുള്ള യുദ്ധം അവസാനിച്ചാല്‍ ഗസയിലെ പള്ളികളെയും സ്‌കൂളുകളെയും 'വിഷലിപ്തമായ' പ്രത്യയശാസ്ത്രത്തില്‍ നിന്ന് ശുദ്ധീകരിക്കുമെന്ന് നെതന്യാഹു. എക്‌സ് ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി എക്‌സില്‍ ലൈവ് സ്ട്രീം ചെയ്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ തുടച്ചുനീക്കിയ മുസ്‌ലിം രാജ്യങ്ങള്‍ക്ക് ഉദാഹരണമായി സമ്പന്നമായ ഗള്‍ഫ് രാഷ്ട്രങ്ങളെ നെതന്യാഹു ചൂണ്ടിക്കാണിച്ചു.
ഹമാസിന്റെ നാശം ഗസയിലെ വ്യവസ്ഥാപിതമായ മാറ്റങ്ങള്‍ക്ക് മുന്നോടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ നാശത്തിനുശേഷം ഗസയില്‍ നിന്ന് നമ്മള്‍ സൈനികരെ പിന്‍വലിക്കും. ഗസയില്‍ നിന്ന് നമുക്ക് തീവ്രവാദം തുടച്ചുനീക്കേണ്ടതുണ്ട്. അതിന് കുറച്ച് സമയം എടുക്കും. പ്രത്യേകിച്ച് സ്‌കൂളുകളിലും പള്ളികളിലും ചെയ്യേണ്ട കാര്യങ്ങള്‍. അവിടെ വെച്ചാണ് കുട്ടികള്‍ മൂല്യങ്ങള്‍ സ്വായത്തമാക്കുന്നത്. അതിനുശേഷം നമുക്ക് ഗസയെ പുനര്‍ നിര്‍മിക്കേണ്ടതുണ്ട്,' നെതന്യാഹു പറഞ്ഞു. ഗസയിലെ തീവ്രവാദം തുടച്ചുനീക്കാന്‍ ആദ്യം നിങ്ങള്‍ വിഷലിപ്തമായ ഭരണകൂടത്തെ ഇല്ലാതാക്കണം. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മനിയിലും ജപ്പാനിലും നമ്മള്‍ ചെയ്ത പോലെ,' നെതന്യാഹു പറഞ്ഞു. അറബ് രാഷ്ട്രങ്ങളായ യു.എ.ഇയും ബഹ്‌റൈനും ഈ പ്രക്രിയയിലൂടെ കടന്നുപോയതിന് ഉദാഹരണങ്ങളാണെന്നും സൗദി അറേബ്യയിലും ഒരു പരിധിവരെ ഇത് നടക്കുന്നതായും നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha