ഹമാസിനെ ചാപ്പ കുത്താന്‍ മോദിയുടെ സഹായം വേണമെന്ന് നെതന്യാഹു;ഇവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം,ഹമാസ് നേതാവ് കേരളത്തില്‍ പ്രസംഗിച്ചതിനേയും നെതന്യാഹു ഭരണകൂടം വിമര്‍ശിച്ചു,എന്തുകൊണ്ട് ഇന്ത്യ ഹമാസിനെ ഭീകര ഗ്രൂപ്പായ് പ്രഖ്യാപിച്ചില്ല?,അതിന്റെ കാരണം ഇതാണ്

ഒന്നര മാസത്തിലധികം നീണ്ട ഇസ്രായേലിന്റെ ഗാസ ആക്രമണം നിലച്ചത് ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ വിജയമായിരുന്നു. ആദ്യം നാല് ദിവസവും പിന്നീട് രണ്ട് ദിവസവും കൂടി വെടിനിര്‍ത്തല്‍ നീട്ടിയിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ നിശ്ചിത തടവുകാരുടെ കൈമാറ്റം ഇരുഭാഗവും നടത്തുന്നുണ്ട്. എന്നാല്‍ ധാരണകള്‍ ഇന്ന് അവസാനിക്കുകയാണ്. ബുധനാഴ്ച വൈകീട്ടോടെ വെടിനിര്‍ത്തല്‍ സമയപരിധി തീരും. ചര്‍ച്ചകളിലൂടെ വെടിനിര്‍ത്തല്‍ നീട്ടാനുള്ള ശ്രമത്തിലാണ് ഖത്തര്‍. ലോക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഖത്തറിലാണ് പ്രതീക്ഷ പുലര്‍ത്തുന്നത്. ഹമാസുമായും അമേരിക്കയുമായും നേരിട്ട് ബന്ധമുള്ള ഏകരാജ്യം ഖത്തറാണ്. അമേരിക്കന്‍ ചാര സംഘടനയായ സിഐഎ, ഇസ്രായേല്‍ ചാര സംഘടന മൊസാദ് എന്നിവയുടെ തലവന്മാര്‍ ദോഹയില്‍ തമ്പടിച്ചിട്ടുണ്ട് ..ഇതോടെ ഇനി എന്ത് എന്ന ചോദ്യത്തിന് പ്രസക്തി ഏറുകയാണ് . അതുപോലെ ലോകരാജ്യങ്ങള്‍ നോക്കുന്നത് ഇന്ത്യയുടെ നിലപാടാണ്
പലസ്തീന്‍ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനത്തിന്'മുന്‍പ് , ഒരു മാധ്യമ സംവാദത്തില്‍ ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍ , ഇന്ത്യയോട് ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഹമാസുമായുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഇസ്രയേലിന്റെ തന്ത്രങ്ങള്‍, ഹമാസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള രാജ്യത്തിന്റെ പ്രതീക്ഷകള്‍, തൊഴിലാളികളുടെ മൊബിലിറ്റി, ഉന്നതതല സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്കുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു ..
മാത്രമല്ല ഇന്ത്യ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഒരു ഫലസ്തീന്‍ അനുകൂല സമ്മേളനത്തില്‍ ഹമാസ് നേതാവ് ഖാലിദ് മഷ്അല്‍ പങ്കെടുത്തത് ഒഴിവാക്കാമായിരുന്നുവെന്നും ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ നവോര്‍ ഗിലോണ്‍ പറഞ്ഞു . മുംബൈയിലെ ഭീകരാക്രമണത്തിലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ (എല്‍.ഇ.ടി) പങ്ക് ചൂണ്ടിക്കാട്ടി ഇസ്രായേല്‍ അവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് പോലെ ഇന്ത്യയും നടപടി സ്വീകരിക്കണമായിരുന്നുവെന്നു നവോര്‍ ഗിലോണ്‍ ചൂണ്ടിക്കാട്ടി ..ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രഈലിനെ ആക്രമിച്ചതിന് പിന്നാലെ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍.ഇ.ടിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് തീവ്രവാദത്തിനെതിരെയുള്ള സഹകരണത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തെ അപലപിച്ച ആദ്യ ലോകനേതാക്കളില്‍ ഒരാളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീന്റെയോ ഹമാസിന്റെയോ പേര് പരാമര്‍ശിക്കാതെ അദ്ദേഹം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1997 ഒക്ടോബറില്‍ അമേരിക്ക ഹമാസിനെ ഒരു വിദേശ ഭീകര സംഘടനയായി (Foreign Terrorist Organisation) പ്രഖ്യാപിച്ചിരുന്നു. 1997 ല്‍ അല്‍ഖ്വയ്ദയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പായിരുന്നു ഇത്. യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഹമാസിനെ ഇതുവരെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍ ചോദിക്കുന്നത് ...ഐസിസ് ആണ് ഇന്ത്യ നിരോധിച്ച അവസാനത്തെ പ്രധാന അന്താരാഷ്ട്ര ഭീകര സംഘടന. 2015 ല്‍ ആയിരുന്നു അത്. ഇന്ത്യയില്‍ ഹമാസിനെ നിരോധിക്കുന്നതിന് അതിന്റേതായ സങ്കീര്‍ണതകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐസിസ് ആണ് ഇന്ത്യ നിരോധിച്ച അവസാനത്തെ പ്രധാന അന്താരാഷ്ട്ര ഭീകര സംഘടന. 2015 ല്‍ ആയിരുന്നു അത്.
തീവ്രവാദ ഗ്രൂപ്പുകളെ പട്ടികയില്‍ ചേര്‍ക്കാന്‍ ഇന്ത്യ യുഎപിഎ നിയമം ആണ് ഉപയോഗിക്കുന്നത്. ഇതിന് ചില മാനദണ്ഡങ്ങളുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമായ, ഇന്ത്യയുടെ നിയമപരിധിക്കുള്ള പ്രദേശങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങളോ, സാമ്പത്തിക ഇടപാടുകളോ, റിക്രൂട്ട്‌മെന്റോ ഉണ്ടോ എന്നൊക്കെ പരിശോധിച്ചതിനു ശേഷമായിരിക്കും ഒരു സംഘടനയെ ഭീകര സംഘടനയുടെ പട്ടികയില്‍ ഇന്ത്യ ചേര്‍ക്കുക. ഹമാസിന് നിലവില്‍ രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്ലെന്ന് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ (ORF) സ്ട്രാറ്റജിക് സ്റ്റഡീസ് പ്രോഗ്രാം അധ്യാപകനായ കബീര്‍ തനേജ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതിന് കൂടുതല്‍ സങ്കീര്‍ണതകളുണ്ട്. 'ലോകത്തിലെ മൂന്നാമത്തെ വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ പലസ്തീന് വലിയ പിന്തുണയുണ്ട്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലും ഹമാസിനെ ഭീകരസംഘടനയായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും പലസ്തീന്‍ സംരക്ഷിക്കാന്‍ പോരാടുന്ന വിമോചന ഗ്രൂപ്പാണെന്നും തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പറഞ്ഞിരുന്നു. ഹമാസിനെ പിന്തുണക്കുന്ന രാജ്യമാണ് ഇറാനും. ഇറാന്‍ ഇവര്‍ക്ക് സാമ്പത്തിക സഹായവും സൈനിക സഹായവും നല്‍കാറുണ്ട്. ഖത്തര്‍ ആണ് ഹമാസിനെ ശക്തമായ പിന്തുണക്കുന്ന മറ്റൊരു രാജ്യം. ഇവര്‍ക്ക് ഖത്തര്‍ സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയേ ഉള്‍പ്പെടെയുള്ളവര്‍ ഖത്തറില്‍ ആഡംബര ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha