Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചെങ്കടലിൽ രണ്ട് ഇസ്രായേലി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യെമനിലെ ഹൂതി ഗ്രൂപ്പ്...

04 DECEMBER 2023 05:34 PM IST
മലയാളി വാര്‍ത്ത

ചെങ്കടലിൽ മൂന്ന് വാണിജ്യ കപ്പലുകൾ ആക്രമണത്തിനിരയായാതായി റിപ്പോർട്ട്. രണ്ട് ഇസ്രായേലി കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി ഗ്രൂപ്പ് അവകാശപ്പെട്ടു. സായുധ ഡ്രോണും നാവിക മിസൈലും ഉപയോഗിച്ച് തങ്ങളുടെ നാവികസേന രണ്ട് ഇസ്രായേലി കപ്പലുകളായ യൂണിറ്റി എക്സ്പ്ലോറർ, നമ്പർ 9 എന്നിവ ആക്രമിച്ചതായി യെമനിലെ ഹൂതി പ്രസ്ഥാനം അറിയിക്കുകയായിരുന്നു. മുന്നറിയിപ്പുകൾ നിരസിച്ചതിനെ തുടർന്നാണ് രണ്ട് കപ്പലുകളും ലക്ഷ്യമിട്ടതെന്ന് ഗ്രൂപ്പിന്റെ സൈന്യത്തിന്റെ വക്താവ് പറഞ്ഞു, യെമൻ ജനതയുടെ ആവശ്യത്തിനും ഫലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കാനുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ ആഹ്വാനത്തിനും ഉള്ളതാണ് ഈ ആക്രമണമെന്ന് ഒരു പ്രക്ഷേപണ പ്രസ്താവനയിൽ വക്താവ് പറഞ്ഞു.

വാണിജ്യ കപ്പലുകളെ സഹായിച്ചതിന് കാർണി 3 ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം പറഞ്ഞു. യുദ്ധക്കപ്പൽ ലക്ഷ്യമിട്ടതാണോയെന്ന് വ്യക്തമല്ലെന്നും യുഎസ്, പറഞ്ഞു. ആക്രമണങ്ങൾ അന്താരാഷ്ട്ര വാണിജ്യത്തിന് ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. യെമനിൽ ഹൂതികൾ ആരംഭിച്ച ഈ ആക്രമണങ്ങൾ പൂർണ്ണമായും ഇറാൻ സ്പോൺസർ ചെയ്തതാണെന്നും, തെളിവുകളുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ രണ്ട് കപ്പലുകൾക്കും ഇസ്രായേലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

ഒരു കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു, പ്രത്യക്ഷത്തിൽ മുങ്ങാൻ സാധ്യത ഉണ്ട്. മറ്റൊരു കപ്പലിന് നേരിയ കേടുപാടുകൾ സംഭവിച്ചു,” ഹഗാരി ടെൽ അവീവിൽ നടന്ന മാധ്യമ ചർച്ചയ്ക്കിടെ പ്രതികരിച്ചു. ദിവസങ്ങൾക്ക് മുമ്പ് യെമൻ തീരത്തിന് സമീപം ഏദെൻ കടലിടുക്കിൽ ഇസ്രായേൽ ബന്ധത്തിന്റെ പേരിൽ, ചരക്ക് കപ്പൽ ആക്രമണകാരികൾ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരായ 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് കപ്പൽ കമ്പനിയായ സോഡിയാക് മാരിടൈം വെളിപ്പെടുത്തി. ഫോസ്‌ഫെറിക് ആസിഡുമായി വന്ന കപ്പലിന് നേരെ ആയിരുന്നു ആക്രമണം. കപ്പലിന്റെ നിയന്ത്രണം തട്ടിയെടുക്കാൻ ശ്രമിച്ചവരെ യുഎസ് നാവികസേനയുടെ USS മാസൺ കപ്പലിന്റെ സഹായത്തോടെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു.

നവംബർ 19 ന് ഗാലക്‌സി ലീഡർ എന്ന മറ്റൊരു കപ്പലും സമാനമായ രീതിയിൽ ചെങ്കടലിൽ ഹൂതി വിമതർ തട്ടിയെടുത്തിരുന്നു. പിടിച്ചെടുത്ത ചരക്ക് കപ്പൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തേക്ക് തിരിച്ചു വിടുകയും ചെയ്തിരുന്നു. ഒരു ഹെലികോപ്റ്റർ യെമൻ സൈനികരുടെ ചരക്ക് കപ്പലിലേക്ക് ഇറക്കുന്നതിന്റെയും കപ്പൽ പിടിച്ചെടുക്കുന്നതിന്റെയും തുടർന്ന് ഹൂതി വിമതർ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകൾ പുറത്ത് വന്നിരുന്നു. പിന്നാലെ യെമന്റെയും പലസ്തീനിന്റെയും പതാകകൾ വീശി.

 

പിന്നീട് യെമൻ നാവിക ക്യാപ്റ്റൻ പിടികൂടിയ ജീവനക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. “യെമനിലേക്ക് സ്വാഗതം. നിങ്ങൾ ഇവിടെ ഞങ്ങളുടെ അതിഥികളാണ്. നിങ്ങളെല്ലാവരും യെമനികളായിട്ടാണ് ഞങ്ങൾ കണക്കാക്കുന്നത്. എന്നായിരുന്നു ദൃശ്യങ്ങളിൽ പറയുന്നത്. ഹമാസ് ഭീകരർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായിട്ടാണ് ഈ കപ്പൽ തട്ടിയെടുത്തത്. ഇറാന്റെ സഖ്യകക്ഷികളായ യെമൻ ഹൂത്തികൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും സായുധ ഡ്രോണുകളും പ്രയോഗിച്ച ആക്രമണം നടത്തിയിരുന്നു. പിന്നാലെ കൂടുതൽ ഇസ്രായേലി കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.

ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്ത സംഭവത്തിൽ ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം അബ്ദുൽ റെസ ഷഹ്‌ലൈയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്ത് വന്നു.

2007-ൽ കർബാലയിൽ അഞ്ച് യുഎസ് സൈനികരെ കൊലപ്പെടുത്തിയ റെയ്ഡ് ഉൾപ്പെടെ, ഇറാഖിലെ യുഎസ് സൈനികർക്ക് നേരെയുള്ള ആക്രമണങ്ങളുമായുള്ള ബന്ധവും, ഭീകര ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയതിന്റെ പേരിലും യുഎസ് സർക്കാർ ഷഹ്‌ലൈയെ തീവ്രവാദിയായി പ്രഖ്യാപിച്ച് 15 മില്യൺ വരെ ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends