Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസ് കമാൻഡറുടെ തല കൊയ്‌തെടുത്ത് ഇസ്രായേൽ 136 ബന്ദികളെയും വധിച്ചു ? ക്ഷമിക്കില്ലെന്ന് നെതന്യാഹു!!

04 DECEMBER 2023 06:26 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിൻറെ ഷാതി ബറ്റാലിയൻ കമാൻഡറെ ഇസ്രായേൽ വധിച്ചതായി പ്രതിരോധ സേന അറിയിച്ചു.

ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രായേൽ പ്രദേശത്ത് റെയ്ഡ് നടത്തിയതിൻറെ ഉത്തരവാദിത്തം കൊല്ലപ്പെട്ട കമാൻഡർക്കാണെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹൈതം ഖുവാജാരിയാണ് കൊല്ലപ്പെട്ടതെന്നും ഐഡിഎഫും ഇസ്രായേൽ സുരക്ഷാ ഏജൻസിയും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗാസയ്ക്ക് പുറത്തുള്ള അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപത്ത് വച്ചാണ് ഹമാസിന്റെ ഷാതി ബറ്റാലിയൻ കമാൻഡറിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു.

നവംബർ പകുതിയോടെ വടക്കൻ ഗസ്സ മുനമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഷാതി അഭയാർത്ഥി ക്യാമ്പിൻറെ നിയന്ത്രണം ഐഡിഎഫ് ഏറ്റെടുത്തിരുന്നു. "ഇന്നലെ സജയ ബറ്റാലിയനിൽ ചെയ്‌തതുപോലെ സൈറ്റ് പിന്തുടരുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ നിയന്ത്രിക്കുന്ന ഓരോ കമാൻഡർമാരെയും ഇല്ലാതാക്കുകയും ചെയ്യും" എന്ന് ഇസ്രായേൽ സൈന്യം പറയുന്നു.

തെക്കൻ ഗാസയിൽ കരയാക്രമണം ഇസ്രയേൽ സൈന്യം ശക്തമാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം മാത്രം 700-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.. തെക്കൻ ഗാസയിലെ നഗരമായ ഖാൻ യൂനിസിന്റെ വടക്ക് ഭാഗത്തേക്ക് ഇസ്രയേൽ സൈന്യം നീങ്ങുന്നതായി ബിബിസി സ്ഥിരീകരിച്ചു. വടക്കൻ ഗാസയിൽ നടത്തിയ ശക്തമായ പോരാട്ടം തെക്കൻ മേഖലയിലും ആവർത്തിക്കുമെന്നാണ് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) തലവൻ ലെഫ്റ്റനന്റ് ജെനറൽ ഹെർസി ഹാലെവി സൈനികരോട് പറഞ്ഞത്. ഗാസയിൽ കരയുദ്ധം ഇനിയും വ്യാപിപ്പിക്കുമെന്ന് ഐഡിഎഫ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച വടക്കൻ ഗസ്സയിലെ ജബല്യ അഭയാർഥി ക്യാമ്പിൽ വീണ്ടും ആക്രമണം ഉണ്ടായി.ശനിയാഴ്‌ച ഇസ്രായേൽ ജബല്യയെ ലക്ഷ്യമിട്ട് പ്രമുഖ ഫലസ്തീനിയൻ ശാസ്ത്രജ്ഞൻ സുഫ്യാൻ തായെയെ കൊലപ്പെടുത്തിയതായി പലസ്തീൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.ജാബല്യ ക്യാമ്പിൽ കഴിയുന്നവർക്ക് ഐഡിഎഫിൽ നിന്നുള്ള മുന്നറിയിപ്പുകൾ അറിയാൻ ഇൻറർനെറ്റ് ലഭ്യതയുണ്ടായിരുന്നില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ഒരാഴ്ച നീണ്ട വെടിനിർത്തലിന് ശേഷം ഗാസയിൽ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ആശുപത്രികൾ, വീടുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവയുടെയെല്ലാം പരിസരങ്ങളിൽ ബോംബാക്രമണം നിലയ്ക്കാതെ തുടരുകയാണ്. നിലവിൽ ഖാൻ യൂനിസ് നടക്കുന്ന ആക്രമണം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ത്രീവ്രത നിറഞ്ഞതാണെന്ന് പ്രദേശവാസികൾ പറയുന്നു. വെടിനിർത്തലിൽ ബന്ദികളാക്കിയ 110 പേരെ ഹമാസും 240 പേരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.

ഞായറാഴ്ച ഖാൻ യൂനിസിലെ പല ജില്ലകളിലേയും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. ഹമാസിന്റെ നേതാക്കൾ നഗരത്തിലുണ്ടെന്ന അനുമാനത്തിലാണ് ഇസ്രയേൽ. വടക്കൻ ഗാസയിൽ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ ജനങ്ങൾ അഭയം തേടിയ ഖാൻ യൂനിസ് ഉൾപ്പടെയുള്ള തെക്കൻ മേഖലയിലെ നഗരങ്ങളിലായിരുന്നു. സാധാരണക്കാരെ കൊലപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കാനുള്ള ശ്രമം സൈന്യം നടത്തുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഉപദേശകനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്തു.

114 പുരുഷന്മാരും 20 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടെ 136 പേർ ഇപ്പോഴും ഹമാസിന്റെ തടങ്കലിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് ഇതിൽ 10 പേർ 75 വയസ്സോ അതിൽ കൂടുതലോ ഉള്ളവരാണ്.ബന്ധികളിൽ ഭൂരിഭാഗവും പേർ ഇസ്രയേലികളാണ് എന്ന്ഇസ്രായേൽ സർക്കാരിന്റെ വക്താവ് എയ്‌ലോൺ ലെവി വ്യക്തമാക്കി. ഇവരിൽ എത്രപേർ ഇനി ജീവനോടെ ഉണ്ട് എന്നതിന് തെളിവൊന്നുമില്ല . ഇന്റലിജൻസ് റിപ്പോർട്ടുകളും മറ്റ് വിവരങ്ങളും അനുസരിച്ച് നിരവധി പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി അറിയിച്ചു.
ഹമാസ് തടങ്കലിൽ നിന്ന് മോചനം ലഭിച്ചവർ ഭീകരർ തങ്ങളോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായിട്ടാണ് പെരുമാറിയതെന്ന് പറഞ്ഞിട്ടുണ്ട് . മോശം ഭക്ഷണമാണ് തങ്ങൾക്ക് നൽകിയതെന്നും, ഇരുട്ടുമുറികളിൽ ഒറ്റയ്‌ക്ക് താമസിപ്പിച്ചുവെന്നും ഇവർ പറഞ്ഞു.. ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമാണ് അവരെ പകൽ വെളിച്ചം കാണിച്ചിരുന്നത്. ഭക്ഷണം വളരെ കുറഞ്ഞ അളവിൽ മാത്രമാണ് നൽകിയിരുന്നത്. എന്നാൽ പഴങ്ങളോ പച്ചക്കറികളോ മുട്ടയോ ഒന്നും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

സമയം കളയാൻ എന്തെങ്കിലും എഴുതാൻ വേണ്ടി പേനയോ പെൻസിലോ ആവശ്യപ്പെട്ടുവെങ്കിലും ഭീകരർ അത് നൽകിയില്ല. എഴുത്തുകൾ വഴി വിവരങ്ങൾ കൈമാറിയേക്കാമെന്ന് അവർ ഭയന്നിരുന്നു. അടുത്തുള്ളവരോട് സംസാരിക്കുക എന്നത് മാത്രമായിരുന്നു സമയം കളയാനുള്ള ഏകവഴി. ഹമാസിൽ നിന്ന് മോചനം ലഭിച്ചവർ ഇപ്പോഴും ശരിയായ മാനസികാവസ്ഥയിലേക്ക് മാറിയിട്ടില്ലെന്നും, കഴിഞ്ഞ ദിവസങ്ങൾ അവരിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും ഡോക്ടർമാർ പറയുന്നു

ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന് ശേഷം വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം ഗാസ ആക്രമണം പുനരാരംഭിച്ച സമയത്താണ് ബന്ദികളുടെ മരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്.

വെടിനിർത്തൽ സമയത്ത് , 81 ഇസ്രായേലികളും 23 തായ് പൗരന്മാരും 1 ഫിലിപ്പിനോയും ഉൾപ്പെടെ 105 സിവിലിയൻമാരെ ഗാസയിലെ ഹമാസിന്റെ തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ഭാഗത്ത് നിന്നും 210 പലസ്തീൻ തടവുകാരെയാണ് വിട്ടു കൊടുത്തത്. ഇസ്രായേൽ വിട്ടു കൊടുത്തവരെല്ലാം സ്ത്രീകളും കുട്ടികളും ആണ്

സമാധാനചർച്ച അടഞ്ഞ അധ്യായമാണെന്നും ചർച്ചയിൽ ഇസ്രയേലിന്റെ താൽപര്യങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും ഇസ്രായേൽ ആരോപിച്ചു .ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നു പിന്നോട്ടുപോകില്ലെന്നും അതുവരെ ഗാസയിൽ വെടിനിർത്തലിന് വഴങ്ങില്ലെന്നും ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി .കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ, കളിസ്ഥലങ്ങൾ, പള്ളികൾ എന്നിവയ്‌ക്ക് സമീപമോ അകത്തോ സ്ഥിതി ചെയ്യുന്ന ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളിലേക്കുള്ള 800-ലധികം ഷാഫ്റ്റുകളിൽ 500 എണ്ണം ഐഡിഎഫ് സൈന്യം ഇല്ലാതാക്കിയിട്ടുണ്ട് . "ജബാലിയ, അൽ-ഷുജയ്യ, അൽ-സൈടൂൺ, ഗാസയിലെ പഴയ നഗരം എന്നിവിടങ്ങളിലെ താമസക്കാരോട് വീടുകൾ ഉടൻ ഒഴിഞ്ഞു പോകാൻ ശനിയാഴ്ചയും ഞായറാഴ്ചയും ഇസ്രായേൽ ഓൺലൈൻ മുന്നറിയിപ്പ് നൽകിയിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends