Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണയേറുന്നു... അഭിപ്രായ വോട്ടെടുപ്പ് ഫലം ഞെട്ടിക്കുന്നത്...പിന്തുണയിടിക്കാൻ തീവ്രശ്രമവുമായി ഇസ്രായേൽ... ഹമാസിനെ കീഴടക്കാൻ സഹായിച്ചാൽ ഗസ്സയെ സ്വർഗമാക്കി തരാം...വമ്പൻ വാഗ്ദാനങ്ങൾ... അതേസമയം, ഇത് ഏശുന്നില്ലെന്നാണ് സൂചന...

16 DECEMBER 2023 01:13 PM IST
മലയാളി വാര്‍ത്ത

ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണയേറുന്നതായി അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഹമാസിന്റെ പിന്തുണയിടിക്കാൻ തീവ്രശ്രമവുമായി ഇസ്രായേൽ.ക്രൂരമായ ആക്രമണം നടത്തിയും ഭക്ഷണവും കുടിവെള്ളവും വിലക്കിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ അവർ ഹമാസിനെതിരെ തിരിയുമെന്ന പ്രതീക്ഷ ഇസ്രായേലിനുണ്ടായിരുന്നു. ഹമാസ് നേതാവ് യഹ്‍യ സിൻവാറിനുവേണ്ടി മരിക്കാൻ നിൽക്കരുതെന്നും ഹമാസിനെ കീഴടക്കാൻ സഹായിച്ചാൽ ഗസ്സയെ സ്വർഗമാക്കിത്തരാമെന്നും ഗസ്സയിൽ ഇസ്രായേൽ സൈന്യം ആകാശത്തുനിന്ന് വിതറിയ ലഘുലേഖയിൽ പറഞ്ഞിരുന്നു. അതേസമയം, ഇത് ഏശുന്നില്ലെന്നാണ് സൂചന.വടക്കൻ ഗസ്സയിൽനിന്ന് തെക്കോട്ടു പോയാൽ നിങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞ് ആട്ടിപ്പായിച്ച ശേഷം തെക്കൻ ഗസ്സയിലും ബോംബാക്രമണം നടത്തിയ ഇസ്രായേലിനെ ഫലസ്തീനികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

 

പലായനം ചെയ്യുന്നവർക്കുനേരെയും ആക്രമണമുണ്ടായി. യുദ്ധം പുരോഗമിക്കുമ്പോൾ ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണ വർധിക്കുന്നതായാണ് ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് നടത്തിയ സർവേ ഫലം സൂചിപ്പിക്കുന്നത്. നേരത്തേ ഹമാസിന് പിന്തുണ കുറവായിരുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലാണ് പിന്തുണയിൽ വൻ കുതിപ്പുണ്ടായത്. വോട്ടെടുപ്പിൽ പങ്കെടുത്ത 44 ശതമാനം പേരും ഹമാസിനെ പിന്തുണച്ചു.സെപ്റ്റംബറിൽ 12 ശതമാനം മാത്രമായിരുന്നു പിന്തുണ.ഗസ്സയിൽ മൂന്നുമാസം മുമ്പത്തെ 38 ശതമാനത്തിൽനിന്ന് 42 ശതമാനമായി പിന്തുണ ഉയർന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 90 ശതമാനം പേരും പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ മിന്നൽ ആക്രമണമാണ് തങ്ങളുടെ ദുരിതത്തിന് കാരണമെന്ന് ഭൂരിഭാഗം ഫലസ്തീനികളും കരുതുന്നില്ല. ഹമാസിന് സ്വാധീനമില്ലാത്ത വെസ്റ്റ് ബാങ്കിലും 500ലേറെ ഫലസ്തീനികളെ രണ്ടു വർഷത്തിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഒക്ടോബർ ഏഴിനു മുമ്പുതന്നെ 6000ത്തിലേറെ ഫലസ്തീനികൾ ഇസ്രായേലിന്റെ തടവറയിലായിരുന്നു. അധിനിവേശത്തിലൂടെ തങ്ങളുടെ ഭൂമി കവരുന്ന ഇസ്രായേലിനെ ചെറുത്തുനിൽക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് അവർ കരുതുന്നത്.ഹ​മാ​സ് നേ​താ​ക്ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് വ​ൻ വാ​ഗ്ദാ​ന​വു​മാ​യി ഇ​സ്രാ​യേ​ൽ. ഏ​റ്റ​വും പ്ര​മു​ഖ നേ​താ​വ് യ​ഹ്‍യ സി​ൻ​വാ​റി​ന് നാ​ലു ല​ക്ഷം ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 3.3 കോ​ടി രൂ​പ) വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് സി​ൻ​വാ​റി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കി​യാ​ൽ മൂ​ന്നു ല​ക്ഷം ഡോ​ള​റും റാ​ഫി​അ് സ​ലാ​മ​യെ കു​റി​ച്ച് വി​വ​രം ന​ൽ​കി​യാ​ൽ ര​ണ്ടു ല​ക്ഷം ഡോ​ള​റും അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ് ത​ല​വ​ൻ മു​ഹ​മ്മ​ദ് ദൈ​ഫി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കി​യാ​ൽ ഒ​രു ല​ക്ഷം ഡോ​ള​റു​മാ​ണ് വാ​ഗ്ദാ​നം.

 

ഗ​സ്സ​യി​ൽ ഹ​മാ​സി​ന്റെ ശ​ക്തി​യും സ്വാ​ധീ​ന​വും അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു​വെ​ന്നും നി​ങ്ങ​ളു​ടെ ന​ല്ല ഭാ​വി​ക്കു​വേ​ണ്ടി ചി​ല വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും അ​റ​ബി ല​ഘു​ലേ​ഖ​യി​ൽ ആ​മു​ഖ​മാ​യി പ​റ​ഞ്ഞാ​ണ് ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം വാ​ഗ്ദാ​നം ചെ​യ്ത​ത്. അ​വ​രു​ടെ പേ​രു​വി​വ​രം പു​റ​ത്തു​വി​ടി​ല്ലെ​ന്നും പ​റ​യു​ന്നു.തങ്ങളുടെ മൂന്നു പൗരന്മാരെ അബദ്ധത്തിൽ വെടിവെച്ചു കൊന്ന ഇസ്രയേലിൻ്റെ (Israel) നടപടി വൻ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുകയാണ്. ഇസ്രായേലും ഹമാസും തമ്മിൽ ഗാസയിൽ തുടർന്നുവരുന്ന യുദ്ധത്തിനിടയിലാണ് ഇസ്രായേൽ പ്രതിരോധ സേന അബദ്ധം കാണിച്ചത്. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരർ (Hamas Terrorist) പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയ തങ്ങളുടെ മൂന്ന് സിവിലിയൻമാരെ ഇസ്രായേൽ പ്രതിരോധ സേന വെടിവെച്ചു കൊലപ്പെടുത്തിയതായി ഐഡിഎഫ് (IDF) വക്താവ് ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മൂന്ന് ഇസ്രായേലുകാരും മരിച്ചിരുന്നു. ദാരുണമായ ഈ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇസ്രായേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതായും ഡാനിയൽ ഹഗാരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends