Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്... പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രിയുടെ എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റിന്‍റെത് എന്നവകാശപ്പെടുന്ന സ്ക്രീന്‍ഷോട്ടാണ് ഈ പ്രചാരണത്തിന് തീവേഗം പകര്‍ന്നത്.... എന്നാൽ പിന്നിലെ സത്യം ഇങ്ങനെ

19 DECEMBER 2023 03:14 PM IST
മലയാളി വാര്‍ത്ത

അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രിയുടെ എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റിന്‍റെത് എന്നവകാശപ്പെടുന്ന സ്ക്രീന്‍ഷോട്ടാണ് ഈ പ്രചാരണത്തിന് തീവേഗം പകര്‍ന്നത്. ദാവൂദ് ഇബ്രാഹിമിന് അജ്ഞാതൻ വിഷം നൽകിയെന്നായിരുന്നു വാര്‍ത്തകള്‍. പാകിസ്ഥാനിലെ അപ്രഖ്യാപിച്ച ഇന്‍റർനെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രിവാസവുമായി ബന്ധമുണ്ടെന്നും വാർത്തകൾ പ്രചരിച്ചു. ഈ സാഹചര്യത്തില്‍ പാക് കാവല്‍ പ്രധാനമന്ത്രിയുടെ ട്വീറ്റിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം.

 

 

 

പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കകറിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് എന്ന തരത്തിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെ മരണത്തെ കുറിച്ച് സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി പേര്‍ എക്‌സില്‍ ഈ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്‌തു. ദാവൂദ് മരിച്ചതായി 2023 ഡിസംബര്‍ 18ന് പാക് കാവല്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തതായാണ് സ്ക്രീന്‍ഷോട്ടില്‍ കാണുന്നത്. 'അജ്ഞാതര്‍ വിഷം നല്‍കിയതിനെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം മരണമടഞ്ഞു. കറാച്ചിയില്‍ വച്ചാണ് ദാവൂദിന്‍റെ മരണം' എന്നും അന്‍വാര്‍ ഉള്‍ ഹഖ് ട്വീറ്റ് ചെയ്‌തതായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലുണ്ട്. ഈ ട്വീറ്റില്‍ ദാവൂദിനെ 'മനുഷ്യത്വത്തിന്‍റെ മിശിഹാ' എന്ന് അന്‍വാര്‍ ഉള്‍ ഹഖ് വിശേഷിപ്പിച്ചതായി കാണുന്നത് വലിയ വിവാദമാവുകയും ചെയ്‌തു.

 

 

 

എന്നാല്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം മരിച്ചതായി പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തതായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്നതാണ് വസ്‌തുത. പ്രചരിക്കുന്ന തരത്തിലുള്ള ട്വീറ്റ് അന്‍വാര്‍ ഉള്‍ ഹഖ് കകറിന്‍റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ 2023 ഡിസംബര്‍ 18-ാം തിയതി കണ്ടെത്താനായില്ല. ഡിസംബര്‍ 18ന് ഒരു ട്വീറ്റ് പോലും പാക് താല്‍ക്കാലിക പ്രധാനമന്ത്രി ചെയ്തിട്ടില്ല. മാത്രമല്ല, വൈറല്‍ സ്ക്രീന്‍ഷോട്ടിലും അന്‍വാര്‍ ഉള്‍ ഹഖിന്‍റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിലും നല്‍കിയിട്ടുള്ള യൂസര്‍ നെയിം വ്യത്യസ്തമാണ് എന്നതും സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്ന് തെളിയിക്കുന്നു. @anwaar_kakar എന്നതാണ് യഥാര്‍ഥ ട്വിറ്റര്‍ ഐഡിയുടെ യൂസ‍ര്‍ നെയിം എങ്കില്‍ വൈറല്‍ സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് @anwaar_kakkar എന്ന യൂസ‍ര്‍ നെയിമാണ്. വ്യാജ ഐഡിയില്‍ കക‍ര്‍ എന്ന പേരിന് ഒരു 'k' കൂടുതലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (44 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (55 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends